മാമലകണ്ടത്തെ ഊരുനിവാസികള്‍ക്കൊപ്പം ഓണം ആഘോഷിച്ച് മന്ത്രി പി രാജീവ്

ആദിവാസികള്‍ക്കൊപ്പം ഓണം ആഘോഷിച്ച് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കോതമംഗലം മാമലകണ്ടത്തെ ആദിവാസി ഊരിലെത്തിയായിരുന്നു മന്ത്രിയുടെ ഓണാഘോഷം. ഊരുനിവാസികള്‍ക്കുള്ള ഓണക്കിറ്റും മന്ത്രി വിതരണം ചെയ്തു. ഊരിലെ പട്ടയ പ്രശ്‌നവും വന്യമൃഗശല്യവും പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

പരമ്പരാഗത വേഷമണിഞ്ഞ് പാട്ടു പാടിയും നൃത്തം ചെയ്തുമാണ് മാമലക്കണ്ടത്തെ ഊരു നിവാസികള്‍ മന്ത്രി പി രാജീവിനെ വരവേറ്റത്. മന്ത്രിയായതിനു ശേഷമുള്ള ആദ്യ ഓണം മാമലക്കണ്ടത്ത് ആഘോഷിക്കാന്‍ സാധിച്ച സന്തോഷത്തിലായിരുന്നു രാജീവും.

ഊരു മൂപ്പന്‍ മൈക്കിള്‍ മൈക്കിളിനെയും കാണിക്കാരന്‍ രാജപ്പന്‍ കാണിയേയും മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. തുടര്‍ന്ന് ഊരു നിവാസികള്‍ക്കുള്ള ഓണകിറ്റും ഓണക്കോടിയും മന്ത്രി വിതരണം ചെയ്തു.

ആറുപത് വയസ് കഴിഞ്ഞവര്‍ക്ക് മുഖ്യമന്ത്രിയുടെ ഓണസമ്മാനമായി കിറ്റിനോടപ്പം ആയിരം രൂപയും മന്ത്രി കൈമാറി. ഊരിലെ പട്ടയ പ്രശ്‌നം പരിഹരിക്കാനും വന്യമൃഗശല്യം ഒഴുവാക്കാനും ബന്ധപ്പെട്ടവകുപ്പുകളുമായി ആലോചിച്ച് നടപടി സ്വീകപരിക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഓണഘോഷത്തിന് മന്ത്രി നേരിട്ടെത്തിയ സന്തോഷത്തിലായിരുന്നു ഊരു നിവാസികളും.

സിപിഐഎം കോതമംഗലം ഏരിയാകമ്മറ്റിയും പ്രോഗ്രസീവ് ഹോമിയോപ്പത്സ് ഫോറവും സംയുക്തമായി സംഘടിപ്പിച്ച ഊരിലെ ഓണാഘോഷത്തില്‍ കോതമംഗലം എംഎല്‍എ ആന്റണി ജോണ്‍, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീശ്, കോതമംഗലം ഏരിയാ സെക്രട്ടറി ആര്‍ അനില്‍ കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here