തജിക്കിസ്ഥാനില്‍ നിന്നും 78 യാത്രക്കാരുമായി എയര്‍ഇന്ത്യാ വിമാനം ദില്ലിയിലേക്ക് പുറപ്പെട്ടു; വിമാനത്തില്‍ 25 ഇന്ത്യക്കാര്‍

അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്നതിനായി ഇന്ത്യയുടെ ദൗത്യം അതിവേഗം തുടരുന്നു. കാബൂളില്‍ നിന്ന് വ്യോമസേന വിമാനത്തില്‍ താജിക്കിസ്ഥാനില്‍ എത്തിയ യാത്രക്കാരുമായി എയര്‍ഇന്ത്യ ദില്ലിയിലേക്ക് പുറപ്പെട്ടു. 78 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം താജിക്കിസ്ഥാന്‍ തലസ്ഥാനമായ ദുഷാന്‍ബെയില്‍ നിന്ന് ദില്ലിക്ക് തിരിച്ചു. വിമാനത്തില്‍ 25 ഇന്ത്യക്കാരാണുള്ളത്.

അഫ്ഗാനിസ്ഥാനില്‍ നിന്ന് മൂന്ന് വിമാനങ്ങള്‍ ഇന്ത്യയിലെത്തിയിട്ടുണ്ട്. ഇനിയും 400ഓളം പേര്‍ അഫ്ഗാനിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഇന്ന് കൂടുതല്‍ ആളുകള്‍ തിരിച്ചെത്തിയേക്കും.അമേരിക്ക, ഖത്തര്‍, തജികിസ്താന്‍ തുടങ്ങിയ രാജ്യങ്ങളുമായി ചേര്‍ന്നാണ് ഒഴിപ്പിക്കല്‍ തുടരുന്നത്.

മലയാളികള്‍ ഉള്‍പ്പെടെയുളളവരെ അമേരിക്കന്‍ സൈനിക വിമാനത്തില്‍ തജിക്കിസ്ഥാനില്‍ എത്തിച്ചിട്ടുണ്ട്. ഇവരെ ഇന്ന് ഇന്ത്യയിലേക്ക് എത്തിക്കും. കാബൂളില്‍ നിന്ന് ഇന്ത്യയുടെ വ്യോമസേന വിമാനവും ഇന്ന് എത്തിയേക്കും. ഇതുവരെ തൊള്ളായിരത്തോളം പേരെ ഇന്ത്യയിലെത്തിച്ചിട്ടുണ്ട്. ഇന്നലെ 146 പേരെ ദോഹ വഴി ഇന്ത്യയിലെത്തിച്ചിരുന്നു.

അതേസമയം ആഗസ്ത് 31 നകം എല്ലാ അമേരിക്കക്കാരേയും ഒഴിപ്പിക്കണമെന്ന താലിബാന്റെ അന്ത്യശാസനം സംബന്ധിച്ച് 24 മണിക്കൂറിനുള്ളില്‍ തീരുമാനമെടുക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു.

അമേരിക്കന്‍ സേനാംഗങ്ങള്‍ അഫ്ഗാനില്‍ തുടര്‍ന്നാല്‍ കാബൂള്‍ വിമാനത്താവളത്തില്‍ ഇനിയും സംഘര്‍ഷങ്ങളുണ്ടാകുമെന്ന് താലിബാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്കയോ ബ്രിട്ടനോ കൂടുതല്‍ സമയം ചോദിക്കുകയാണെങ്കിലും ഉത്തരം ഇല്ല എന്നായിരിക്കുമെന്ന് താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News