ബൂസ്റ്റര്‍ കുത്തിവയ്പിന് മൊറട്ടോറിയം 2 മാസം ഏര്‍പ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടന

കോവിഡ് വാക്‌സിനേഷനിലെ അസമത്വം പരിഹരിക്കാനും പുതിയ ഇനം വൈറസ് രൂപപ്പെടാതിരിക്കാനും മൊറട്ടോറിയം ഏര്‍പ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടന.

വാക്‌സിന്‍ ശേഖരമുള്ള സമ്പന്ന രാജ്യങ്ങള്‍ വാക്‌സിന്‍ ലഭിക്കാത്ത രാജ്യങ്ങളിലെ കുത്തിവയ്പ് വേഗത്തിലാക്കാന്‍ സഹായിക്കുകയാണ് ഇപ്പോള്‍ ചെയ്യേണ്ടതെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു

വാക്‌സിനേഷനിലെ അസമത്വവും ദേശീയതാവാദവും തുടര്‍ന്നാല്‍ ശക്തിയേറിയ ഇനം വൈറസ് രൂപപ്പെടാനേ ഇതിടയാക്കുകയുള്ളൂവെന്നും ലോകാരോഗ്യ സംഘടന മേധാവി കൂട്ടിച്ചേര്‍ത്തു.

വാക്‌സിനേഷന്‍ കുറവായ രാജ്യങ്ങളിലായിരിക്കും ഇതുണ്ടാവുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആദ്യത്തെയും രണ്ടാമത്തെയും ഡോസ് നാമമാത്രമായി മാത്രം നല്‍കാനേ പല രാജ്യങ്ങള്‍ക്കും കഴിഞ്ഞിട്ടുള്ളൂവെന്ന് ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഡാനം ചൂണ്ടിക്കാട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News