‘തലൈവി’ പോസ്റ്റര്‍ ചര്‍ച്ചചെയ്ത് ആരാധകര്‍; കങ്കണയുടെ ലുക്കിനെതിരെ സോഷ്യല്‍മീഡിയ

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതുയെട ജീവിതം പ്രമേയമാക്കി ഒരുക്കുന്ന തലൈവി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു.സംവിധായകന്‍ എ.എല്‍ വിജയയാണ് ചിത്രം ഒരുക്കുന്നത്. ‘മദ്രാസ്പട്ടണം’, ‘ദൈവതിരുമകള്‍’ എന്നീ സിനിമകളൊരുക്കി ശ്രദ്ധ നേടിയ സംവിധായകനാണ് എഎല്‍ വിജയ്

തലൈവിയിലെ അരവിന്ദ് സ്വാമി അവതരിപ്പിക്കുന്ന എംജി ആറിന്റെയും കങ്കണയുടെയും പുത്തന്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ചിത്രത്തില്‍ ജയലളിതയായി എത്തുന്നത് ബോളിവുഡ് താരറാണി കങ്കണ റണൗട്ടാണ്. തലൈവി എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്.

അതേസമയം ജയലളിതയുടെ ജീവിത കഥയെ ആസ്പദമാക്കി തന്നെ സംവിധായിക പ്രിയദര്‍ശിനിയും ഒരു ചിത്രം ഒരുക്കുന്നുണ്ട്. സംവിധായകന്‍ ഗൗതം വാസുദേവ് ഇതേ പ്രമേയത്തില്‍ വെബ്‌സീരീസും ഒരുക്കിയിരുന്നു. ‘തായ്: പുരട്ചി തലൈവി’ എന്ന പേരില്‍ മറ്റൊരു ചിത്രവും ജയലളിതയുടെ ജീവിതവുമായി ബന്ധപ്പെട്ട് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്.

കങ്കണയുടെ തലൈവി ലുക്കിനെതിരെ സോഷ്യല്‍മീഡിയ തിരിഞ്ഞിരുന്നു. അതേസമയം എംജിആറിന്റെ ലുക്കില്‍ ആരാധകര്‍ തൃപ്തരാണെന്നാണ് മനസിലാക്കാനാകുന്നത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തലൈവിയ്ക്കായി രചന നിര്‍വ്വഹിക്കുന്നത് കെ വി വിജയേന്ദ്ര പ്രസാദും രജത് അറോറയും ചേര്‍ന്നാണ്.

എം ജി ആര്‍ 1977 മുതല്‍ 1987 വരെയുള്ള പത്തുവര്‍ഷക്കാലത്തോളം തമിഴ്നാട് മുഖ്യമന്ത്രിയായിരുന്നു. അദ്ദേഹം ജയലളിതയുടെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്ന വ്യക്തി കൂടിയാണ്. രാഷ്ട്രീയക്കാരന്‍ എന്നതിനപ്പുറം സിനിമാതാരം കൂടിയായിരുന്നു ഇരുവരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel