പുന്നപ്ര-വയലാര്‍, കരിവെള്ളൂര്‍, കാവുമ്പായി സമരനായകര്‍ സ്വാതന്ത്ര്യ സമര നേതാക്കള്‍ തന്നെയെന്ന് ഐ സി എച്ച് ആര്‍

പുന്നപ്ര-വയലാര്‍, കരിവെള്ളൂര്‍, കാവുമ്പായി സമരനായകര്‍ സ്വാതന്ത്ര്യ സമര നേതാക്കള്‍ തന്നെയെന്ന് ഐ സി എച്ച് ആര്‍. ഐസിഎച്ച്ആര്‍ നിയോഗിച്ച മൂന്നംഗ സമിതിയുടേതാണ് നടപടി.

പുന്നപ്ര-വയലാര്‍ കാവുമ്പായി സമരസേനാനികളെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍നിന്ന് മാറ്റണമെന്ന നിര്‍ദേശം മൂന്നംഗ സമിതി തള്ളുകയായിരുന്നു.

സംഘപരിവാര്‍ സംഘടനകള്‍ ആണ് പുന്നപ്ര വയലാര്‍ കാവുമ്പായി സമരങ്ങളെ സ്വാതന്ത്ര്യ സമരത്തിന്റെ പട്ടികയില്‍ നിന്ന് മാറ്റണം എന്ന് നിര്‍ദ്ദേശിച്ചത്.

എന്നാല്‍ പുന്നപ്ര വയലാര്‍ കാവുമ്പായി സമരഭടന്മാര്‍ സ്വാതന്ത്ര്യസമരസേനാനികള്‍ തന്നെയാണെന്ന് ഐസിഎച്ച്ആര്‍ വ്യക്തമാക്കുകയായിരുന്നു.

അതേസമയം മലബാര്‍ കലാപവുമായി ബന്ധപ്പെട്ട പേര് ചേര്‍ത്തിരുന്നവര്‍ സ്വാതന്ത്ര്യ സമര സേനാനികളല്ലെന്ന സംഘപരിവാരിന്റെ നിര്‍ദേശം ഐസിഎച്ച്ആര്‍ സമിതി അംഗീകരിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News