തൃശൂരില്‍ ഇത്തവണയും ഓണ്‍ലൈനിലാണ് പുലികള്‍ ഇറങ്ങുക. പൊതുജനങ്ങള്‍ക്കായി ഇന്ന് വൈകീട്ട് മൂന്നു മണി മുതല്‍ നാല് വരെ അയ്യന്തോള്‍ ദേശത്തിന്റെ ഫേയ്സ്ബുക്ക് പേജിലും ഫെസ്ബുക്കിന്റെ ഔദ്യോഗിക പേജിലും പുലിക്കളിയുടെ തത്സമയ സംപ്രേഷണമുണ്ടാകും. സ്വരാജ് റൗണ്ടില്‍ ചടങ്ങ് നിര്‍വ്വഹിക്കാന്‍ ഒറ്റപ്പുലിയും ഇറങ്ങും.
കൊവിഡ് സാഹചര്യമായതിനാല്‍ ഇക്കുറിയും അരമണി കെട്ടി കുഭ കുലുക്കി സ്വരാജ് റൗണ്ടിലിറങ്ങുന്ന പുലികളെ കാണാന്‍ തൃശൂരുകാര്‍ക്ക് കഴിയില്ല. നടുവിലാല്‍ ഗണപതിക്ക് തേങ്ങ ഉടച്ചാണ് സാധാരണ പുലികള്‍ റൗണ്ടിലിറങ്ങാറ്.
ആ പതിവി തെറ്റാതിരിക്കാന്‍ വീയൂര്‍ ദേശത്തു നിന്ന് ഒരു പുലിയെത്തി നടുവിലാല്‍ ഗണപതിക്കു മുന്നില്‍ തേങ്ങ ഉടയ്ക്കും. അതേസമയം ഓണ്‍ലൈനായും ഇക്കുറി പുലിക്കളി കാണാം.
അയ്യന്തോള്‍ ദേശം മേളക്കാരുമായി ഫെയിസ് ബുക്ക് ലൈവിലൂടെ പുലിക്കളി നടത്തും. 3 മണി മുതലാണ് ഓണ്‍ലൈന്‍ പുലിക്കളി ആരംഭിക്കുക. ആറ് പുലികളും അഞ്ച് മേളക്കാരു മാണ് സംഘത്തിലുണ്ടാവുക. പുലിക്കളി ചിത്രീകരിക്കുനിടത്തേക്ക് 10 കമ്മിറ്റിക്കാര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.