മുടി തഴച്ചു വളരണോ? കഴിച്ചോളൂ ഈ ഭക്ഷണ പദാര്‍ത്ഥങ്ങളെല്ലാം

ശരീരത്തില്‍ ഏറ്റവും പെട്ടെന്ന് വളരുന്നത് മുടിയുടെ കോശങ്ങളാണ്. പോഷകക്കുറവ് വേഗം ബാധിക്കുന്നതും മുടിയിഴകളെയാണ്. ഇരുമ്പ്, പ്രോട്ടീന്‍ ഇതു രണ്ടുമാണ് തലമുടിക്ക് ഏറ്റവും അത്യാവശ്യമായ പോഷകങ്ങള്‍. കൂടാതെ മറ്റ് വൈറ്റമിനുകളും മിനറലുകളും ഭക്ഷണത്തിലൂടെ ലഭിക്കണം.

മുട്ട; പ്രോട്ടീന്‍ ബയോട്ടിന്‍ മുടിക്ക് വേണ്ട ഏറ്റവും പ്രധാനപ്പെട്ട പോഷണമാണ്. പ്രോട്ടീന്‍ ഹെയര്‍ ഫോളിക്കുകള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നത് പ്രോട്ടീന്‍ കൊണ്ടാണ്. മുടിക്ക് ശക്തി നല്‍കുന്നത് പ്രോട്ടീന്‍ ആണ്. ഹെയര്‍ പ്രോട്ടീന്‍ ആയ കരാറ്റിന്റെ ഉത്പാദനത്തില്‍ ബയോട്ടിന്‍ ആവശ്യമാണ്. മുട്ടയില്‍ സിങ്ക് സെലിനിയം അടങ്ങിയിരിക്കുന്നു.

നെല്ലിക്ക, സിട്രസ് ഫ്രൂട്ട്സ്; (വൈറ്റമിന്‍ സി) ഇതിന്റെ ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ മുടിക്ക് കരുത്തു നല്‍കുന്നു. പൊട്ടിപ്പോകുന്നത് തടയുന്നു. മുടി വളര്‍ച്ച പോഷിപ്പിക്കുന്നു.

പാലക് ചീര; (ഫോളേറ്റ്, അയണ്‍,വൈറ്റമിന്‍ എ, വൈറ്റമിന്‍ സി) മുടി വളര്‍ച്ചയെ സഹായിക്കുന്നു. ശിരോചര്‍മത്തിന് മോയിസ്ചറൈസേഷനും നല്‍കുന്നു.

കൊഴുപ്പുള്ള മത്സ്യങ്ങള്‍; (കോഡ് ലിവര്‍ ഓയില്‍ സപ്ലിമെന്റ്സ് പ്രോട്ടീന്‍, സെലിനിയം, വൈറ്റമിന്‍ ഡി, ബി വൈറ്റമിനുകള്‍, ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍, ആന്റി ഓക്സിഡന്റ്്സ്) മുടി കൊഴിച്ചല്‍ തടയുന്നു. സീബം ഉത്പാദനം കൂട്ടി ശിരോചര്‍മം വൃത്തിയോടെയിരിക്കാന്‍ സഹായിക്കുന്നു.

സ്വീറ്റ് പൊട്ടറ്റോ, ക്യാരറ്റ് ; (ബീറ്റാ കരോട്ടിന്‍, വൈറ്റമിന്‍ എ,) മുടിയുടെ ആരോഗ്യം കൂട്ടുന്നു. കരുത്തോടെ മുടി വളരാന്‍ സഹായിക്കുന്നു. ഹെയര്‍ ഫോളിക്കുകളെ ഉത്തേജിപ്പിക്കുന്നു.

കക്കയിറച്ചി, കൊഞ്ച് :പ്രോട്ടീന്‍, ബി വൈറ്റമിനുകള്‍, സിങ്ക് അയണ്‍ വൈറ്റമിന്‍ ഡി) മുടി വളര്‍ച്ച കൂട്ടുന്നു. കൊഴിഞ്ഞ മുടിയുടെ റൂട്ടില്‍ നിന്നും പുതിയ മുടി കിളിര്‍ക്കാന്‍ സഹായിക്കുന്നു. മുടി കൊഴിച്ചല്‍ തടയുന്നു.

ഇറച്ചി: പ്രോട്ടീന്‍, അയണ്‍)ഹെയര്‍ ഫോളിക്കുകളിലെ രക്തയോട്ടം കൂട്ടുന്നു. മുടി വളരാന്‍ സഹായിക്കുന്നു

പരിപ്പ്, ചെറുപയര്‍, പാല്‍, പാലുത്പന്നങ്ങള്‍, ചീസ് : പ്രോട്ടീന്‍ മുടി വളര്‍ച്ച കൂട്ടുന്നു

ഈന്തപ്പഴം; (അയണ്‍) മുടിക്ക് വേണ്ട പോഷകഗുണം നല്‍കി മുടി വളര്‍ച്ചയെ പോഷിപ്പിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News