ജി23 നേതാക്കളെ വിമര്‍ശിച്ച് മല്ലികാർജ്ജുൻ ഖാര്‍ഗെ; മറുപടിയുമായി കപില്‍ സിബലും ശശി തരൂരും

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ജി23 നേതാക്കളെ വിമര്‍ശിച്ച് മല്ലികാർജ്ജുൻ ഖാര്‍ഗെ രംഗത്തെത്തി. കൊവിഡ് സമയത്ത് നേതാക്കള്‍ എവിടെ ആരുന്നെന്നും പാര്‍ട്ടിയെ നശിപ്പിക്കരുതെന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. അതേ സമയം ഖാര്‍ഗെയുടെ പ്രസ്താവനക്കെതിരെ ജി23 നേതാക്കളും രംഗത്തെത്തി. പാര്‍ട്ടിക്ക് വേണ്ടി എല്ലാം നല്‍കിവരാണ് ഞങ്ങളെന്ന കാര്യം മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ മറക്കരുതെന്ന് കപില്‍ സിബല്‍ പറഞ്ഞു. ഖാര്‍ഗെയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരമെന്ന് ശശി തരൂരും പ്രതികരിച്ചു.

കോണ്‍ഗ്രസിലെ തിരുത്തല്‍വാദത്തിന് ഒരു വര്‍ഷം തികയുമ്പോഴാണ് ജി23 നേതാക്കള്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ രംഗത്തുവന്നത്. കൊവിഡ് കാലത്ത് ജി23 നേതാക്കള്‍ എവിടെ ആയിരുന്നെന്നും പാര്‍ട്ടിയെ നശിപ്പിക്കരുതെന്നുമാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വിമര്‍ശനം.

പ്രതിപക്ഷ ഐക്യത്തിനായി രാഹുല്‍ഗാന്ധി ശ്രമിക്കുന്നുണ്ടെന്നും 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് ബിജെപിയും പ്രതിപക്ഷ ഐക്യ നിരയും തമ്മിലാകുമെന്നതില്‍ ഒരു സംശയവും ഇല്ലെന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. അതേസമയം പാര്‍ട്ടിയെ നശിപ്പിക്കാരുതെന്ന പ്രസ്താവനക്കെതിരെ ജി23 നേതാക്കള്‍ രംഗത്തു വന്നു.

പാര്‍ട്ടിക്ക് വേണ്ടി എല്ലാം നല്‍കിവരാണ് ഞങ്ങളെന്ന കാര്യം മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ മറക്കരുതെന്നാണ് കപില്‍ സിബല്‍ പ്രതികരിച്ചത്. പാര്‍ട്ടിയെ മെച്ചപ്പെടുത്തനാണ് ഞങ്ങളുടെ ശ്രമമെന്നും കപില്‍ സിബല്‍ പറഞ്ഞു. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ പ്രസ്താവന ദൗഭാഗ്യകരമെന്നാണ് ശശി തരൂരിന്റെ പ്രതികരണം. ആനന്ദ് ശര്‍മ്മ, മനീഷ് തിവാരി ഉള്‍പ്പെടെയുള്ള നേതാക്കളും പരസ്യ പ്രതികരണവുമായി രംഗത്തു വന്നതോടെ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമായികഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News