തൃക്കാക്കര പണക്കിഴി വിവാദം; ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി കെ.രാജന്‍

തൃക്കാക്കര പണക്കിഴി വിവാദം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മന്ത്രി കെ രാജന്‍. ആരോപണം സത്യമാണെങ്കില്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കാര്യങ്ങള്‍ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവം ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും മന്ത്രി പറഞ്ഞു

തൃക്കാക്കരയില്‍ ഓണക്കോടിയോടൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് പണം നല്‍കിയ ചെയര്‍പേഴ്‌സന്റെ നടപടി വലിയ വിവാദമായിരുന്നു. ഓണപ്പുടവയോടൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് കവറില്‍ 10,000 രൂപയാണ് ചെയര്‍പേഴ്‌സന്‍ അജിത തങ്കപ്പന്‍ സമ്മാനിച്ചത്. കൗണ്‍സിലര്‍മാരില്‍ ചിലര്‍ കവര്‍ ചെയര്‍പേഴ്‌സന് തന്നെ തിരിച്ച് നല്‍കി വിജിലന്‍സില്‍ പരാതി നല്‍കി. ഇതോടെയാണ് സംഭവം പുറത്തായത്.

സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരടക്കമുള്ള പ്രതിപക്ഷം നഗരസഭയ്ക്ക് മുന്നില്‍ സമരം നടത്തുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ തെളിവാണെന്നും സംഭവം നടന്ന് ഒരാഴ്ച പിന്നിട്ട് കഴിഞ്ഞെന്നും ദൃശ്യങ്ങള്‍ നഷ്ടപ്പെടുന്നതിന് മുമ്പ് സംരക്ഷിക്കപ്പെടണമെന്നുമാണ് ആവശ്യം.

പണക്കിഴി വിവാദത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തന്നെ ചെയര്‍പേഴ്‌സന്റെ നടപടിക്കെതിരെ രംഗത്തെത്തിയതോടെ കോണ്‍ഗ്രസ് വെട്ടിലായിരിക്കുകയാണ്. നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ വി ഡി സുരേഷിന് അടക്കം ചെയര്‍പേഴ്‌സണ്‍ പണം നല്‍കിയെന്നും അന്വേഷണം വേണമെന്നും പാര്‍ട്ടിക്ക് പരാതി നല്‍കി. ഇതോടെ കോണ്‍ഗ്രസ് അന്വേഷണ കമ്മീഷനെ നിയോഗിച്ചു. കമ്മീഷന്‍ ഇന്ന് തെളിവെടുപ്പ് തുടങ്ങും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News