കേന്ദ്രം പേരുവെട്ടിയാല്‍ ഇല്ലാതാകുന്നതല്ല ചരിത്രം; മലബാര്‍ കലാപം സ്വാതന്ത്യ സമരത്തിന്റെ ഭാഗം: എ വിജയരാഘവന്‍

കേന്ദ്രം പേരുവെട്ടിയാല്‍ ചരിത്രം ഇല്ലാതാകില്ലെന്നും മലബാര്‍ കലാപം സ്വാതന്ത്യ സമരത്തിന്റെ ഭാഗമാണെന്നും സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. ചരിത്രത്തെ വര്‍ഗ്ഗീയ വല്‍ക്കരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അസ്വാരാസ്യം ഉണ്ടാക്കുന്ന മലബാര്‍ കലാപം സ്വതന്ത്ര സമരങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

മലബാര്‍ കലാപത്തെ പാരീസ് കമ്മ്യുണിസ്റ്റുമായാണ് എകെജി ഉപമിച്ചത്. അതിന് ബ്രിട്ടീഷുകാര്‍ എകെജിയിലെ യിലെ ജയിലലടച്ചു. അതേ ബ്രിട്ടീഷ് മനോഭാവം ഉള്ളവരാണ് ഇന്ന് വിമര്‍ശിക്കുന്നവരെന്നും വിജയരാഘവന്‍ പറഞ്ഞു. ബ്രിട്ടീഷ് വിരുദ്ധം തന്നെയായിരുന്നു കലാപമെന്നും, ചരിത്രത്തെ നിരാകരിക്കാനാവില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു.

ബ്രിട്ടീഷുകാര്‍ ക്രൂരമായി അടിച്ചമര്‍ത്തിയ കലാപമാണിത്. ഈ കലാപത്തിന് ജന്മിത്വ വിരുദ്ധ അന്തര്‍ധാര കൂടിയുണ്ടെന്നും ബ്രിട്ടീഷ് മനോഭാവമുള്ളവരാണ് എം ബി രാജേഷിനെ വിമര്‍ശിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആര്‍ എസ് എസ് പറയുന്നത് ബ്രിട്ടീഷ് നയവും,വ്യാഖ്യാനവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലബാര്‍ കലാപത്തിന്റെ നേതാക്കളായിരുന്ന വാരിയന്‍ കുന്നത്ത് അഹമ്മദ് ഹാജിയും ആലി മുസ്‌ലിയാരും ഉള്‍പ്പെടെ 387 പേരെ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കാനാണ് ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലില്‍ നീക്കം നടക്കുന്നതെന്നും തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയില്‍ അദ്ദേഹം പറഞ്ഞു.

ബ്രിട്ടീഷുകാരാണ് ജന്മി-നാടുവാഴിത്തത്തിന് നിയമപരമായ പരിരക്ഷ നല്‍കിയതെന്ന് ഇന്ത്യയുടെ ഭൂബന്ധങ്ങളെക്കുറിച്ചുള്ള പ്രഥമിക ധാരണയില്‍ ഏറ്റവും വ്യക്തമായിട്ടുള്ള കാര്യമാണ്. സ്വഭാവികമായും അതില്‍നിന്ന് രൂപപ്പെട്ട ഒട്ടേറ അനിഷ്ടസംഭവങ്ങളും അതില്‍ നിന്ന് രൂപപ്പെട്ട ഭീകരമായ ചൂഷണവും ഉണ്ട്.

 കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News