രാജ്യത്ത് രണ്ടാം ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ ഇനിയും ഒന്നരക്കോടിയിലധികം ആളുകളുണ്ടെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയില്‍ ഇതുവരെ ചുരുങ്ങിയത് 1.6 കോടിയിലധികം ആളുകള്‍ രണ്ടാം ഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് വാക്സിന്‍ ക്ഷാമമുണ്ടെന്നതിന്റെ കൃത്യമായ സൂചനയാണ് ഈ കണക്കുകള്‍. ആദ്യ ഡോസ് സ്വീകരിച്ച് പന്ത്രണ്ട് മുതല്‍ പതിനാറ് ആഴ്ചകള്‍ക്ക് ശേഷം രണ്ടാം ഡോസ് സ്വീകരിക്കണമെന്നാണ് ചട്ടം. എന്നാല്‍ 1.6 കോടി ആളുകള്‍ക്ക് രണ്ടാം ഡോസ് വാക്സിന്‍ ലഭിച്ചിട്ടില്ല.

മെയ് 2 വരെ എത്ര പേര്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ ലഭിച്ചു എന്ന കണക്കുകളും നിലവില്‍ എത്ര പേര്‍ രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിച്ചു എന്നുള്ള കണക്കുകളും താരതമ്യപ്പെടുത്തുമ്പോള്‍ ഒന്നരക്കോടിയിലധികം പേര്‍ രണ്ടാം ഡോസ് വാക്സിന്‍ എടുത്തിട്ടില്ല എന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇതില്‍ ഒരു കോടിയിലധികം പേരും അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവരാണെന്നുള്ളതാണ് ഗൗരവമുള്ള വസ്തുത. പല സംസ്ഥാനങ്ങളിലും വാക്സിന് ക്ഷാമം നേരിടുന്നെങ്കിലും രണ്ടാം ഡോസ് ലഭിക്കാത്ത സാഹചര്യം ഉണ്ടാകുന്നത് ഗുരുതരമായ പ്രത്സന്ധിയുണ്ടാക്കുമെന്നാണ് സൂചന.

ഒക്ടോബറോടെ കൊവിഡ് മൂന്നാം തരംഗം രാജ്യത്ത് ശക്തമാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ക്കൂടിയാണ് രണ്ടാം ഡോസ് ലഭിക്കാത്ത ഒന്നരക്കോടിയിലധികം പേരുണ്ടെന്ന വാര്‍ത്തകള്‍കൂടി പുറത്തുവരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News