കൊവിഷീല്‍ഡ് വാക്‌സിന് 84 ദിവസത്തെ ഇടവേള എന്തിന്? കേന്ദ്രം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

കൊവിഷീല്‍ഡ് വാക്‌സിന് 84 ദിവസത്തെ ഇടവേള എന്തിനെന്നും ഇതില്‍ കേന്ദ്ര സര്‍ക്കര്‍ വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി. നിര്‍ദിഷ്ട സമയപരിധിക്ക് മുന്‍പ് രണ്ടാം ഡോസ് വാക്‌സിന്‍ എടുത്താല്‍ ഫലപ്രാപ്തിയെ ബാധിക്കുമോ എന്ന് ഹൈക്കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ നിലപാടറിയിക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

84 ദിവസം ഇടവേള നിശ്ചയിച്ചത് വാക്‌സിന്‍ ലഭ്യത കണക്കിലെടുത്താണോ എന്നും കേന്ദ്രം വിശദീകരിക്കണം. ജീവനക്കാര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കാന്‍ അനുമതി തേടി കിറ്റക്‌സ് കമ്പനി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിശദീകരണം തേടിയത്.

പന്തീരായിരം ജീവനക്കാര്‍ക്ക് കമ്പനി ചെലവില്‍ ആദ്യ ഡോസ് നല്‍കിയെന്നും രണ്ടാം ഡോസ് നല്‍കാന്‍ അനുമതി നല്‍കുന്നില്ലന്നും ചൂണ്ടിക്കാട്ടിയാണ് കിറ്റക്‌സിന്റെ ഹര്‍ജി.

സ്വന്തമായി വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് ഇളവ് നല്‍കാമോ എന്ന് കേന്ദ്ര സര്‍ക്കാര്‍ പറയണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. വാക്‌സിന്‍ കുത്തിവെപ്പ് സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് പുറപ്പെടുവിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

 കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News