‘ഗാന്ധിയെ വെടിവെച്ചു കൊന്നതിന് നിരോധിക്കപ്പെട്ട ആര്‍ എസ് എസ് മായ്ച്ചുകളഞ്ഞാല്‍ ഇല്ലാതാവുന്നതല്ല ധീരദേശാഭിമാനികള്‍’: എം എ ബേബി

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്‌ലിയാരും അടക്കം മലബാര്‍ കലാപത്തില്‍ പങ്കെടുത്ത 387 ആളുകളുടെ പേരുകള്‍ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ചരിത്രത്തെ വര്‍ഗീയവത്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എം എ ബേബി പറഞ്ഞു. കേന്ദ്രത്തില്‍ ബി ജെ പി അധികാരത്തില്‍ വന്നതു മുതല്‍ ഇത്തരത്തില്‍ പാഠപുസ്തകങ്ങളില്‍ നിന്നുള്‍പ്പെടെ ചരിത്രം തിരുത്താനുള്ള ശ്രമങ്ങള്‍ നടന്നുവരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എം എ ബേബിയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

‘മലബാര്‍ കലാപത്തില്‍ രക്തസാക്ഷികളായ സ്വാതന്ത്ര്യസമരസേനാനികളെ രക്തസാക്ഷികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ഇന്ത്യന്‍ ചരിത്ര ഗവേഷണ കൌണ്‍സില്‍ നടത്തുന്ന നീക്കം ഉപേക്ഷിക്കണം. ചരിത്രത്തെ വര്‍ഗീയതയുടെ കണ്ണാല്‍ കാണുന്നതാണ് ഈ നീക്കം. ബി ജെ പി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതു മുതല്‍ പാഠപുസ്തകങ്ങളുടെയും ഐ സി എച്ച് ആര്‍ പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പുസ്തകങ്ങളുടെയും ചരിത്രവീക്ഷണം തിരുത്താന്‍ നടപടികളുണ്ടായിട്ടുണ്ട്.

സര്‍ക്കാര്‍ സ്ഥാപനം തയ്യാറാക്കുന്ന ഒരു പുസ്തകത്തിലെ പട്ടികയില്‍ നിന്ന് മാറ്റിയാല്‍ ഇല്ലാതാവുന്നതല്ല ഈ നാട്ടിലെ സ്വാതന്ത്ര്യസമരസേനാനികളുടെ രക്തസാക്ഷിത്വത്തിന്റെ വില. ജനങ്ങളുടെ ഹൃദയത്തില്‍ അവര്‍ എന്നുമുണ്ടാവും. ആര്‍ എസ് എസ് സംഘടനകള്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടില്ല. എന്നും ബ്രിട്ടീഷുകാര്‍ക്ക് അനുകൂലമായിരുന്നു അവര്‍. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ പ്രിതിബിംബമായിരുന്ന മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊന്നതിനെത്തുടര്‍ന്ന് നിരോധിക്കപ്പെട്ട സംഘടനയാണ് ആര്‍ എസ് എസ്. അവര്‍, തയ്യാറാക്കുന്ന പുസ്തകത്തില്‍ മലബാര്‍ കലാപത്തിലെ രക്തസാക്ഷികള്‍ ഇല്ല എന്നത് ചരിത്രത്തില്‍ നിന്ന് ഈ ധീരദേശാഭിമാനികളെ മായ്ച്ചുകളയാന്‍ മതിയാവില്ല.’

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News