കൊവിഡ്: മൂന്നാം തരംഗത്തിന് സാധ്യത; ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി

രാജ്യത്ത് ഒക്ടോബറില്‍ മൂന്നാം തരംഗത്തിന് സാധ്യതയെന്ന വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നാം തരംഗത്തില്‍ കുട്ടികളില്‍ രോഗ വ്യാപനത്തിന് സാധ്യത കണക്കിലെടുത്ത് നടപടികള്‍ സ്വീകരിക്കണമെന്നടക്കമുള്ള നിര്‍ദേശങ്ങള്‍ വിദഗ്ദ്ധ സമിതി പ്രധാന മന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിരുന്നു.

ഇന്ന് ഉച്ച കഴിഞ്ഞ് 3.30 നാണ് ചേരുന്ന യോഗത്തില്‍ രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനോടൊപ്പം മൂന്നാം തരംഗം പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങളെ പറ്റിയും ചര്‍ച്ചചെയ്യുമെന്നാണ് സൂചന. യോഗത്തില്‍ ക്യാബിനറ്റ് സെക്രട്ടറി, നീതി അയോഗ് ഉദ്യോഗസ്ഥര്‍, ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

അതേസമയം ആശ്വാസമായി രാജ്യത്തേ കൊവിഡ് കേസുകള്‍ കുറയുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് കഴിഞ്ഞ ദിവസം 25,467 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് 354 പേര്‍ക്ക് കൂടി ജീവന്‍ നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം 39,486 പേര്‍ രോഗമുക്തി നേടിയതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.68 ശതമാനമായി. 156 ദിവസത്തിനിടെ ഏറ്റവും കുറവ് ആക്റ്റീവ് കേസുകളാണ് നിലവിലുള്ളത്.3,19,551 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്.

തുടര്‍ച്ചയായ 29-ാം ദിവസവും രാജ്യത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തില്‍ താഴെയാണ്. നിലവില്‍ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 1.55 ശതമാനമായി കുറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം 63 ലക്ഷത്തോളം ഡോസ് കോവിഡ് വാക്സിന്‍ ആണ് വിതരണം ചെയ്തത്. ഇതോടെ വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 58 കോടി 89ലക്ഷത്തിലേറെയായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel