‘അന്യന്‍’ഹിന്ദി റീമേക്കിനെതിരേ നിര്‍മാതാവ് ആസ്‌കര്‍ രവിചന്ദ്രന്‍

ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘അന്യന്‍’ഹിന്ദി റീമേക്കിനെതിരേ നിര്‍മാതാവ് ആസ്‌കര്‍ രവിചന്ദ്രന്‍. ശങ്കറിനെതിരേയും ഹിന്ദി പതിപ്പിന്റെ നിര്‍മാതാവ് ജയനിതാള്‍ ഗദ്ദക്കുമെതിരെയാണ് രവിചന്ദ്രന്റെ പരാതി. നേരത്തെ രവിചന്ദ്രന്‍ ശങ്കറിനെതിരെ സൗത്ത് ഇന്ത്യന്‍ ഫിലിം ചേമ്പറില്‍ പരാതി നല്‍കിയിരുന്നു. ചിത്രത്തില്‍ നായകനായി എത്തുന്നത് രണ്‍വീര്‍ സിംഗാണ്

എന്നാല്‍ അന്യന്റെ തിരക്കഥ തന്റേതായതിനാല്‍ തനിക്കതിനുള്ള അവകാശമുണ്ടെന്നാണ് ശങ്കറിന്റെ വാദം.

ശങ്കര്‍ എന്ത് അവകാശപ്പെട്ടാലും ചിത്രത്തിന്റെ നിര്‍മ്മാതാവ് താനായതിനാല്‍ അതിന്റെ പകര്‍പ്പവകാശവും തന്റേതുമാത്രമാണെന്ന് രവിചന്ദ്രന്‍ പറയുന്നു.

മദ്രാസ് ഹൈക്കോടതിയിലാണ് രവിചന്ദ്രന്‍ പരാതി സമര്‍പ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ സൗത്ത് ഇന്ത്യന്‍ ഫിലിം ചേമ്പര്‍ മുംബൈ ഫിലിം അസോസിയേഷനുമായി സംസാരിച്ച ശേഷം മാത്രമായിരിക്കും നടപടി. ശങ്കറിന് പുറമെ നിര്‍മാതാവ് ജയനിതാള്‍ ഗദ്ദയുമായി രവിചന്ദ്രന്‍ ചര്‍ച്ച നടത്തും.

ഏപ്രില്‍ 2021ലാണ് ശങ്കറും ജയനിതാള്‍ നദ്ദയും റണ്‍വീര്‍ സിങ്ങിനെ നായകനാക്കി ‘അന്യന്‍’ റീമേക്ക് പ്രഖ്യാപിച്ചത്. ‘അന്യന്‍’,’അപരിചിത്’എന്ന പേരില്‍ 2006ല്‍ ഹിന്ദിയിലേക്ക് മൊഴിമാറ്റിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News