മിയാപൂര്‍ കൂട്ടബലാത്സംഗക്കേസ്; ആറുപ്രതികള്‍ക്ക് ജീവപര്യന്തം

മിയാപൂര്‍ കൂട്ടബലാത്സംഗക്കേസിലെ ആറു പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷയും 20,000 രൂപ പിഴയും വിധിച്ച് കോടതി. കേസിലെ മറ്റൊരു പ്രതിയുടെ വിചാരണ ജുവനൈല്‍ കോടതിയില്‍ പുരോഗമിക്കുകയാണ്.

2019ലാണ് സംഭവം നടന്നത്. മിയാപുര്‍ റെയില്‍വെ സ്റ്റേഷന് സമീപത്തുള്ള കുറ്റിക്കാട്ടില്‍ വെച്ച് പ്രതികള്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. സുഹൃത്തിനോടൊപ്പം ക്ഷേത്രത്തില്‍ പോയി വരികയായിരുന്നു പെണ്‍കുട്ടി.

റെയില്‍വെ ട്രാക്കിനരികില്‍ ഇരുന്ന് മദ്യപിക്കുകയായിരുന്നു സംഘം. സുഹൃത്തിനെ കീഴ്‌പ്പെടുത്തിയ ശേഷം പ്രതികള്‍ പെണ്‍കുട്ടി ഒളിച്ചിരുന്ന കുറ്റിക്കാട്ടില്‍ വെച്ച് ബലാത്സംഗത്തിന് ഇരയാക്കി. പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുക്കുകയായിരുന്നു. കൂട്ടബലാത്സംഗം, വധശ്രമം എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News