പൊലീസ് സേനയില്‍ താടി വളര്‍ത്തുന്നത് ഭരണഘടനാ അവകാശമായി കണക്കാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

താടി വയ്ക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസുകാരന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി. പൊലീസ് സേനയില്‍ താടി വളര്‍ത്തുന്നത് ഭരണഘടനാപരമായ അവകാശമായി കണക്കാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ മതസ്വാതന്ത്യം ഉറപ്പു നല്‍കുന്ന വകുപ്പ് 25 ന്റെ പരിരക്ഷ പൊലീസുകാരന് ഉണ്ടാകില്ലെന്നും കോടതി പറഞ്ഞു.

താടി വച്ചതിന്റെ പേരില്‍ കഴിഞ്ഞ നവംബറില്‍ സേനയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട മുഹമ്മദ് ഫര്‍മാനാണ് കോടതിയെ സമീപിച്ചത്. ഭരണഘടനയിലെ 25 -ാം വകുപ്പ് പ്രകാരം തനിക്ക് താടി വയ്ക്കാന്‍ അവകാശമുണ്ട് എന്നായിരുന്നു ഫര്‍മാന്റെ വാദം. എന്നാല്‍ ജസ്റ്റിസ് രാജേഷ് സിങ് ചൗഹാന്‍ അധ്യക്ഷനായ ബഞ്ച് വാദം അംഗീകരിച്ചില്ല. സസ്‌പെന്‍ഷന്‍ നടപടിയും സ്റ്റേ ചെയ്തില്ല.

‘ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവ് വന്നിട്ടും താടി വടിച്ചില്ല എന്നത് സര്‍ക്കുലര്‍ ലംഘനമാണ്. ഇത് മോശം സ്വഭാവം മാത്രമല്ല, ദുര്‍നടപടി കൂടിയാണ്. ശരിയായ യൂണിഫോം ധരിക്കുന്നതിനും സേനാംഗങ്ങള്‍ക്ക് ഒരേ മാതൃകയിലുള്ള സ്വഭാവം നിലനിര്‍ത്തുന്നതിനും സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ പൊലീസിന് അധികാരമുണ്ട്. ഇക്കാര്യത്തില്‍ ഇടപെടാനാകില്ല’ – ബഞ്ച് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News