ഉദ്ധവിന്റെ കരണത്തടിക്കണമെന്ന് കേന്ദ്രമന്ത്രി; റാണെയ്ക്കെതിരെ അറസ്റ്റ് വാറന്റ്

മഹാരാഷ്ട്രയില്‍ ശിവസേന – ബി ജെ പി സംഘര്‍ഷം. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ മുഖത്തടിക്കണമായിരുന്നു എന്ന കേന്ദ്രമന്ത്രി നാരായണ്‍ റാണെയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് സംഘര്‍ഷം ഉണ്ടായത്. റാണെയുടെ പരാമര്‍ശത്തിന് പിന്നാലെ ശിവസേന പരാതി നല്‍കുകയും റാണെയ്ക്കെതിരെ പൊലീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.

കേന്ദ്രമന്ത്രിയെ അറസ്റ്റ് ചെയ്യുമെന്നും കോടതിക്ക് മുന്നില്‍ ഹാജരാക്കുമെന്നും കോടതിയുടെ നിര്‍ദ്ദേശപ്രകാരം തുടര്‍നടപടികള്‍ എടുക്കുമെന്നുമാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. റാണെയുടെ വസതിയിലേക്ക് ശിവസേനാപ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് ബി ജെ പി പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷം തുടങ്ങിയത്.

ബി ജെ പി സംഘടിപ്പിച്ച ‘ജന്‍ ആശിര്‍വാദ് യാത്ര’ യുടെ ഭാഗമായി നടന്ന ഒരു പൊതുയോഗത്തിലാണ് റാണെ ഉദ്ദവിനെതിരെ പരാമര്‍ശം നടത്തിയത്. സ്വാതന്ത്ര്യം കിട്ടിയ വര്‍ഷം മുഖ്യമന്ത്രിക്ക് അറിയില്ലെന്നു പറയുന്നത് നാണക്കേടാണെന്നും സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെ ഉദ്ദവ് വര്‍ഷം പിന്നില്‍ നിന്ന് ചോദിച്ചറിഞ്ഞെന്നും റാണെ ആരോപിച്ചിരുന്നു. താന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ കരണം നോക്കി അടിക്കുമായിരുന്നെന്നും റാണെ പറഞ്ഞിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News