റിലീസിന് തയ്യാറായി ഇന്ദ്രന്‍സിന്റെ ത്രില്ലര്‍ ചിത്രം ‘സൈലന്റ് വിറ്റ്‌നസ്’

അനില്‍ കാരക്കുളം സംവിധാനം ചെയ്ത് ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമാകുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം ‘സൈലന്റ് വിറ്റ്‌നസ്’ റിലീസിനൊരുങ്ങുന്നു. ഫീല്‍ ഫ്‌ലയിങ്ങ് എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ബിനി ശ്രീജിത്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

കേരളത്തിലെ ഒരു ഗ്രാമത്തില്‍ നടന്ന കുറ്റാന്വേഷണമാണ് ചിത്രത്തിന്റെ കഥയ്ക്ക് പിന്നില്‍. ചിത്രത്തിന്റെ സംവിധായകനും അഡ്വ.എം.കെ റോയിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. അനീഷ് രവീന്ദ്രന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.

മാലാ പാര്‍വതി, ശിവജി ഗുരുവായൂര്‍, മഞ്ജു പത്രോസ്, മീനാക്ഷി ദിനേഷ്, അഞ്ജലി നായര്‍, ബാലാജി ശര്‍മ്മ, ജുബില്‍ രാജന്‍.പി.ദേവ്, അംബി നീനാസം, മഞ്ജു കെ.പി, പെക്‌സണ്‍ അംബ്രോസ്, അഡ്വ.എം.കെ റോയി, ബിറ്റോ ഡേവീസ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രത്തിന്റെ സംഗീതസംവിധായകന്‍ ഷമേജാണ്

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം സെപ്തംബര്‍ അവസാനത്തോടെ റിലീസാവുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here