ഉദ്ധവ് താക്കറെയ്‌ക്കെതിരായ വിവാദ പരാമര്‍ശം; കേന്ദ്രമന്ത്രി നാരായണ്‍ റാണെ അറസ്റ്റില്‍

കേന്ദ്രമന്ത്രി നാരായണ്‍ റാണെയെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്കെതിരായ വിവാദ പരാമര്‍ശങ്ങളെത്തുടര്‍ന്നാണ് റാണെയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്വാതന്ത്ര്യം കിട്ടിയ വര്‍ഷം ഏതാണെന്നറിയാത്ത താക്കറെയെ കരണത്തടിക്കണമെന്നായിരുന്നു റാണെയുടെ വിവാദമായ പരാമര്‍ശം. ഇതിനെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

‘സ്വാതന്ത്ര്യം കിട്ടിയ വര്‍ഷം ഏതാണെന്ന് മുഖ്യമന്ത്രിക്കറിയാത്തത് ലജ്ജാകരമാണ്. ഓഗസ്റ്റ് 15ന് സംസ്ഥാനത്തെ ജനങ്ങളെ അഭിസംബോധന ചെയ്യവെ സ്വാതന്ത്ര്യം കിട്ടിയ വര്‍ഷത്തെക്കുറിച്ച് അന്വേഷിക്കാന്‍ അദ്ദേഹം പിന്നിലേക്ക് നോക്കി. ഞാന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തെ അടിച്ചേനെ’, എന്നായിരുന്നു കേന്ദ്രമന്ത്രി പറഞ്ഞത്.

വിവാദ പരാമര്‍ശത്തില്‍ കേന്ദ്ര മന്ത്രിയുടെ വസതിയിലേക്ക് ശിവസേന നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു. ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്.

സംഭവ സ്ഥലത്ത് റാണെയുടെ അനുയായികളും ശിവസേന പ്രവര്‍ത്തകരും തമ്മില്‍ കല്ലേറും റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. നാരായണ്‍ റാണെയുടെ വീടിന് നേരെ കറുത്ത മഷിയും മുട്ടയും എറിഞ്ഞു. മലാഡ് ഈസ്റ്റിലും റാണെയ്‌ക്കെതിരെ ശിവസേന പ്രതിഷേധവുമായി തെരുവിലിറങ്ങി. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ലാത്തി ചാര്‍ജ് ചെയ്യേണ്ടി വന്നതായി അഡീഷണല്‍ പോലീസ് കമ്മീഷണര്‍ സന്ദീപ് കാര്‍ണിക് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News