ഒമാനിൽ സ്കൂളുകൾ തുറക്കുന്നു ; പഠനം ബ്ലെന്‍ഡഡ് സംവിധാനത്തില്‍

ഒമാനിൽ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമുള്ള വാക്‌സിനേഷന്‍ ഊര്‍ജിതമാക്കിയ സാഹചര്യത്തില്‍ സെപ്റ്റംബർ 12 മുതൽ രാജ്യത്തെ സ്കൂളുകൾ തുറക്കുമെന്ന് ഒമാന്‍ അധികൃതര്‍ അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാകും സ്കൂളുകൾ തുറക്കുക.

അതേസമയം, ഒന്നു മുതല്‍ ആറ് വരെയുള്ള ക്ലാസുകളില്‍ ഓണ്‍ലൈന്‍-ക്ലാസ് മുറി പഠനം സമന്വയിപ്പിച്ചുള്ള ബ്ലെന്‍ഡഡ് സംവിധാനമാകും ഏര്‍പ്പെടുത്തുക. എന്നാൽ 20 കുട്ടികളില്‍ താഴെയുള്ള സ്‌കൂളുകളില്‍ എല്ലാവര്‍ക്കും ക്ലാസിലെത്താം.

ഏഴ് മുതല്‍ 11 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് സ്‌കൂളില്‍ എത്താമെങ്കിലും ഒരു ക്ലാസില്‍ 30 പേരില്‍ കൂടുതലുണ്ടെങ്കില്‍ ബ്ലെന്‍ഡഡ് രീതി പിന്തുടരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News