തമിഴ്‌നാട് തീരത്ത് കടലിനടിയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തി

തമിഴ്നാട് തീരത്ത് കടലിനടിയില്‍ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ബംഗാള്‍ ഉള്‍ക്കടലിലാണ് അനുഭവപ്പെട്ടത്.

ചെന്നൈയില്‍ നിന്നും 320 കിലോമീറ്റര്‍ മാറിയും ആന്ധ്രാപ്രദേശിലെ കാക്കിനാഡയില്‍ നിന്ന് 296 കിലോമീറ്റര്‍ മാറിയുമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഉച്ചയ്ക്ക് 12.35ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.

ചെന്നൈ നഗരത്തിന്റെ ചില ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അടയാറിലും തിരുവണ്ണിയൂരിലും കെട്ടിടങ്ങളിലെ ഫര്‍ണിച്ചറുകള്‍ കുലുങ്ങിയത് കണ്ടതായി താമസക്കാര്‍ സമൂഹ മാധ്യമങ്ങളില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News