ഓടിയാല്‍ തനിയെ ചാര്‍ജ് ആകുന്ന ഹൈബ്രിഡ് കാറുകളുമായി മാരുതി

ലോകം ഇലക്ട്രിക് വാഹനങ്ങളുടെ പുറകെയാണ്. ഇന്ത്യയിലെ പല പ്രമുഖ കമ്പനികളും ഇതിനോടകം തന്നെ ഇലക്ട്രിക് വാഹനങ്ങള്‍ പരീക്ഷിച്ചു കഴിഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ മോട്ടോര്‍ വാഹന നിര്‍മ്മാതാക്കളായ മാരുതി മറ്റൊരു പരീക്ഷണവുമായി രംഗത്തെത്തുകയാണ്. ഇലക്ട്രിക് ചാര്‍ജിങ് ആവശ്യമില്ലാത്ത, വാഹനം ഓടവെ ചാര്‍ജാകുന്ന ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍. ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ്ങ് സംവിധാനങ്ങള്‍ കാര്യക്ഷമമല്ലാത്തതും ഹൈബ്രിഡ് വാഹനങ്ങള്‍ തനിയെ ചാര്‍ജായി ഇലക്ട്രിക് കരുത്തിലേക്ക് മാറുമെന്നുള്ളതും മലിനീകരണം കുറവാണെന്നുമുള്ളതുമാണ് ഈ ഹൈബ്രിഡ് വാഹനങ്ങളുടെ പ്രത്യേകത.

മറ്റ് ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര തുടങ്ങിയവര്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കിയപ്പോഴും മാരുതി ഇതുവരെ അതിന് മുതിര്‍ന്നിട്ടില്ല. നിലവിലെ സാഹചര്യത്തിന് ഏറ്റവും ഇണങ്ങുന്നത് ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളാണെന്നാണ് മാരുതി പറയുന്നത്. അതുകൊണ്ട് മാരുതി ടൊയോട്ടയുമായി സഹകരിച്ച് ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘ടൊയോട്ടയുമായി സഹകരിച്ച് കുറച്ച് ഇലക്ട്രിക് വാഹനങ്ങള്‍ ടെസ്റ്റ് ചെയ്യാന്‍ ഒരുങ്ങുകയാണ്. ഉപയോക്താക്കളുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ വേണ്ട മാറ്റങ്ങള്‍ സ്വീകരിച്ചായിരിക്കും മുന്നോട്ട് പോവുക. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള സംവിധാനങ്ങള്‍ വികസിക്കുന്നതുവരെ സ്വയം ചാര്‍ജാകുന്ന വാഹനങ്ങള്‍ നമുക്ക് ആവശ്യമാണ്. ഈ ചോദ്യത്തിനുള്ള ഉത്തരമാകും ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍.’ മാരുതി സുസുകിയുടെ കോര്‍പറേറ്റ് പ്ലാനിങ് ആന്റ് ഗവ. അഫയേഴ്‌സ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ രാഹുല്‍ ബാര്‍തി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News