പഞ്ചാബ് കോൺഗ്രസിൽ പോര് മുറുകുന്നു; അമരീന്ദർ സിങ്ങിനെ മാറ്റാതെ പാര്‍ട്ടി രക്ഷപ്പെടില്ലെന്ന് മന്ത്രിമാര്‍

പഞ്ചാബ് കോൺഗ്രസിൽ തർക്കം തുടരുന്നു. മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനെ മാറ്റണമെന്ന് മന്ത്രിമാർ ഉൾപ്പെടെ ഒരു വിഭാഗം ആവശ്യപ്പെട്ടു. 3 മന്ത്രിമാരും, 23 എംഎൽമാരുമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

അമരീന്ദർ സിംങിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് 5 നേതാക്കൾ  സോണിയ ഗാന്ധിയെ കാണും. അമരീന്ദർ സിംങിനെ  മാറ്റിയില്ലെങ്കിൽ കോൺഗ്രസ് രക്ഷപെടില്ലെന്നും മന്ത്രിമാർ പറഞ്ഞു.

മന്ത്രിമാരായ ത്രിപ്ത് ബജ്‌വ, സുഖ്ജീന്ദർ സിംഗ് രൺധാവ, സുഖ്ബീന്ദർ സിംഗ് സർക്കാരിയ, ചരൺജിത് ചാന്നി എന്നിവർക്കു പുറമെ, എംഎൽഎ പർഗത് സിംഗറും  കോൺഗ്രസ്  അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News