‘ഓപ്പറേഷന്‍ ദേവീശക്തി’; അഫ്ഗാന്‍ ദൗത്യത്തിന് പേര് നല്‍കി ഇന്ത്യ

താലിബാന്‍ നിയന്ത്രണത്തിലായ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഴെിപ്പിക്കല്‍ പുരോഗമിക്കുന്നു. ‘ഓപ്പറേഷന്‍ ദേവീശക്തി’ എന്നാണ് രക്ഷാദൗത്യത്തിന് ഇന്ത്യ നല്‍കിയിരിക്കുന്ന പേര്. വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് ദൗത്യത്തെ ഇങ്ങനെ വിശേഷിപ്പിച്ചത്.

തജിക്കിസ്ഥാനില്‍നിന്ന് 78 പേരുമായുള്ള വിമാനം ഇന്ന് ഡല്‍ഹിയിലെത്തി. മലയാളി കന്യാസ്ത്രീ തെരേസ ക്രാസ്റ്റയും സംഘത്തിലുണ്ട്. ഇന്നലെയാണ് കാബൂളില്‍ നിന്ന് അമേരിക്കന്‍ വിമാനത്തില്‍ തെരേസയടക്കമുള്ള 8 സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി അംഗങ്ങള്‍ തജിക്കിസ്ഥാനില്‍ എത്തിയത്.

ഇവരെ ദില്ലി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ കേന്ദ്രമന്ത്രിമാരായ ഹര്‍ദീപ് സിങ് പുരിയും വി മുരളീധരനും ചേര്‍ന്ന് സ്വീകരിച്ചു. വിമാനത്തില്‍ 22 പേര്‍ സിഖുകാരാണ്. വിമാനത്തിലെത്തിച്ച ഗുരു ഗ്രന്ഥസാഹിബിന്റെ മൂന്ന് പകര്‍പ്പുകള്‍ മന്ത്രിമാര്‍ ഏറ്റുവാങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News