എം ആർ എൻ എ വാക്സിന്റെ ആദ്യഘട്ട ട്രയൽ വിജയകരം

ജെന്നോവ ബയോഫാർമസ്യൂട്ടിക്കലിന്റെ എം ആർ എൻ എ വാക്സിന്റെ ആദ്യഘട്ട ട്രയൽ വിജയകരമെന്ന് വിദഗ്ദ സമിതി. രണ്ട് , മൂന്ന് ഘട്ട ട്രയലിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി നൽകി.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ എം ആർ എൻ എ വാക്സിനാണ് ജെന്നോവയുടേത്.

വിദഗ്ദ്ധ സമിതി ശുപാര്‍ശയ്ക്ക് ശേഷമാണ് മനുഷ്യരില്‍ വാക്‌സിന്‍ പരീക്ഷണങ്ങള്‍ക്ക് അനുമതി നല്‍കിയത്. പൂനെ ആസ്ഥാനമായുള്ള ജെന്നോവ ബയോഫാര്‍മസ്യൂട്ടിക്കല്‍സ്, അമേരിക്കയിലെ എച്ച്ഡി ടി ബയോടെക് കോര്‍പ്പറേഷനുമായി സഹകരിച്ചാണ് വാക്‌സിന്‍ വികസിപ്പിക്കുന്നത്.

വൈറല്‍ പ്രോട്ടീനുകള്‍ ഉല്‍പാദിപ്പിക്കുന്നതിന് ആവശ്യമായ ജനിതക കോഡുകള്‍ നമ്മുടെ ശരീര കോശങ്ങള്‍ക്ക് നല്‍കുകയാണ് എം ആര്‍ എന്‍ എ വാക്സിനുകള്‍ ചെയ്യുന്നത്. വാക്‌സിന്‍ ആയി കുത്തിവെയ്ക്കുന്ന എം ആര്‍ എന്‍ എ കൊടുക്കുന്ന സിഗ്നലുകളുടെ ഫലമായി ശരീരം ചില പ്രോട്ടീനുകള്‍ ഉല്‍പ്പാദിപ്പിക്കും. രോഗകാരണം അല്ലാത്ത പ്രോട്ടീനുകള്‍ മാത്രം ഉള്‍പ്പാദിപ്പിക്കുന്നതിനു വേണ്ടി പ്രത്യേകമായി നിര്‍മ്മിക്കപ്പെട്ടിട്ടുള്ളവയാണ് എം ആര്‍ എന്‍ എ വാക്‌സിനുകൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel