ചരിത്രത്തെ വക്രീകരിക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നു: കോടിയേരി

ചരിത്രത്തെ വക്രീകരിക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നുവെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. മലബാര്‍ കലാപത്തെ തെറ്റായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണ്.

മലബാര്‍ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണെന്നും കോടിയേരി വ്യക്തമാക്കി. കണ്ണൂരില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.

അതേസമയം, കണ്ണൂര്‍ നായനാര്‍ അക്കാദമി പാര്‍ട്ടി കോണ്‍ഗ്രസ്സിന് വേദിയാകുമെന്നും 800 പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നും കോടിയേരി അറിയിച്ചു.

ആദ്യ ജില്ലാ സമ്മേളനം എറണാകുളത്ത് നടക്കും. സംസ്ഥാന സമ്മേളനവും ഏറണാകുളത്ത് നടക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ബ്രിട്ടീഷുകാരെ ധീരമായി നേരിട്ടവരെയാണ് വര്‍ഗ്ഗീയവാദിയാക്കാൻ സംഘപരിവാർ ശ്രമിക്കുന്നത് :വിഡിയോ കാണാം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here