ലോക്കല്‍ ട്രെയിനുകളുടെ വേഗം കൂട്ടാന്‍ റെയില്‍വെ

ലോക്കല്‍ ട്രെയിനുകളുടെ വേഗംകൂട്ടാന്‍ റെയില്‍വെ പദ്ധതി തയ്യാറാക്കുന്നു. കൊവിഡ് വ്യാപനം കുറയുന്ന മുറയ്ക്ക് തീവണ്ടികള്‍ ഓടിത്തുടങ്ങുമ്പോള്‍ വേഗംകൂട്ടാനാണ് പദ്ധതി.

നിലവില്‍ ലോക്കല്‍ ട്രെയിനുകളുടെ പരമാവധി വേഗം മണിക്കൂറില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വരെയാണ്. ഇത് 110 കിലോമീറ്ററായാണ് വര്‍ധിപ്പിക്കുന്നത്. എട്ടു കോച്ചുകളുള്ള മെമു ഉപയോഗിച്ച് പരീക്ഷണ ഓട്ടം ഇതിനകം പൂര്‍ത്തിയാക്കിയിതായി റെയില്‍വെ അധികൃതര്‍ അറിയിച്ചു.

ഡല്‍ഹി ഡിവിഷനില്‍ ഉടനെ കൂടുതല്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News