‘മീറ്റ് ദി മിനിസ്റ്ററിൽ’ വന്ന ഭൂരിഭാഗം പരാതികളും പരിഹരിച്ചെന്ന് മന്ത്രി പി രാജീവ്

കോഴിക്കോട് നടന്ന മീറ്റ് ദി മിനിസ്റ്ററിൽ വന്ന ഭൂരിഭാഗം പരാതികളും പരിഹരിച്ചെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. 76 പരാതികളാണ് മുൻകൂട്ടി ലഭിച്ചത്. കാലഹരണപ്പെട്ട നിയമങ്ങൾ മാറ്റൽ സമിതി റിപ്പോർട്ട് മൂന്നു മാസത്തിനകം ലഭിക്കുമെന്നും പാട്ടവ്യവസ്ഥകളിലെ മാറ്റം സെപ്തംബറിൽ കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു.


 

കെ എസ് ഐ ഡി സി യുടെ മേഖലാ ഓഫീസ് കോഴിക്കോട് തുടങ്ങും, രാമനാട്ടുകര നോളജ് പാർക്കിൽ സ്പോർട്സ് ഇൻഡസ്ട്രിയൽ ആരംഭിക്കും, കുറ്റ്യാടി നാളീകേര പാർക്ക് സമയബന്ധിതമായി നടപ്പാക്കും,
മാവൂർ ഗ്വാളിയോർ റയൺസ് ഭൂമി ഏറ്റെടുക്കാനാവശ്യമായ ഇടപെടൽ ഉണ്ടാകും,സ്വകാര്യ വ്യവസായ എസ്റ്റേറ്റുകൾ പ്രോത്സാഹിപ്പിക്കുമെന്നും കോഴിക്കോട് ജില്ലയിൽ നടന്ന മീറ്റ് ദി മിനിസ്റ്റർ പരിപാടിയിൽ മന്ത്രി പി രാജീവ് അറിയിച്ചു.

അതേസമയം, സ്വകാര്യ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ലാൻഡ് ലീസ് പരിഷ്കരണങ്ങൾ ഉണ്ടാവുമെന്നും ഒരു മണ്ഡലത്തിൽ ഒരു സ്വകാര്യ വ്യവസായ പാർക്ക് എന്നതാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ജില്ലയിൽ നടന്ന മീറ്റ് ദ മിനിസ്റ്റർ പരിപാടി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, കെ എസ്ഐ ഡി സി എം ഡി എം ജി.രാജമാണിക്യം, ജില്ലാ കളക്ടർ ഡോ എൻ തേജ് ലോഹിത് റെഡ്ഡി, കിൻഫ്ര എം ഡി സന്തോഷ് കോശി തോമസ് എന്നിവർക്കൊപ്പം സംരംഭകരുടെ പരാതി കേൾക്കുകയാണ്. വിവിധ വകുപ്പുകളിലെ ജില്ലാ തല ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News