തമിഴ്‌നാട് ബി ജെ പി ഘടകം സെക്രട്ടറിയുടെ ലൈംഗിക വീഡിയോ ചാറ്റ് പുറത്ത്; ഒടുവിൽ രാജി

സ്ത്രീയുമായുള്ള ലൈംഗിക വീഡിയോ ചാറ്റ് പുറത്തായതിനെ തുടർന്ന് തമിഴ്‌നാട് ബി ജെ പി ഘടകം സെക്രട്ടറി കെ ടി രാഘവൻ രാജിവച്ചു. മദൻ രവിചന്ദ്രൻ എന്ന യൂട്യൂബറാണ് വീഡിയോ പുറത്തുവിട്ടത്. ‘കാണിക്കൂ’ എന്ന് രാഘവൻ പറയുന്നത് മാത്രമാണ് വീഡിയോയിൽ കേൾക്കുന്നത്. എന്നാൽ വീഡിയോയുടെ ആധികാരികത തെളിയിക്കപ്പെട്ടിട്ടില്ല.

എന്നാൽ ഈ ആരോപണങ്ങളെല്ലാം രാഘവൻ നിഷേധിച്ചു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ തന്നെയും പാർട്ടിയെയും കരിവാരിത്തേക്കാൻ ഉള്ളതാണെന്നും മുപ്പത് വർഷമായി ജനങ്ങളെ നിസ്വാർത്ഥമായി സേവിക്കുന്നയാളാണ് താൻ, വിഷയത്തെ നിയമപരമായി നേരിടുമെന്നും പാർട്ടി പദവി ഒഴിയുകയാണെന്നും രാഘവൻ പറഞ്ഞു.

അതേസമയം, സത്യം നിയമപരമായി തെളിയിക്കുമെന്ന് പാർട്ടി സംസ്ഥാന പ്രസിഡണ്ട് അണ്ണാമലൈ പറഞ്ഞു. വിഷയത്തിൽ പാർട്ടി രാഘവനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News