യുവാക്കളുടെ സഹകരണ സംഘങ്ങള്‍ പ്രാദേശിക ജനകീയ സ്റ്റാര്‍ട്ടപ്പുകളാകും; മന്ത്രി വി.എന്‍. വാസവന്‍ 

സെപ്റ്റംബര്‍ ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന യുവാക്കളുടെ സഹകരണ സംഘങ്ങളുടെ പൂര്‍ത്തീകരണ പ്രവര്‍ത്തനങ്ങള്‍ സഹകരണ മന്ത്രി വി.എന്‍. വാസവന്‍ വിലയിരുത്തി. ഭൂരിപക്ഷം സംഘങ്ങളും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ചുരുക്കം സംഘങ്ങളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ അവസാന ഘട്ടത്തിലാണ്. വരും ദിവസങ്ങളില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ യുവാക്കളുടെ സംരംഭകത്വം വളര്‍ത്തിയെടുക്കുന്നതിനുള്ള കൂട്ടായ്മയായി യുവ സഹകരണ സംഘങ്ങള്‍ മാറുമെന്ന് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.സേവന മേഖലയില്‍ യുവാക്കളുടെ സംഘബലം മാതൃകാപരമായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയും. സാധാരണക്കാര്‍ വിവിധ തരത്തിലുള്ള സേവനങ്ങള്‍ സൗജന്യമായോ സൗജന്യ നിരക്കിലോ ഈ സംഘങ്ങള്‍ വഴി ലഭ്യമാകും. യുവ തലമുറയ്ക്ക് പുതിയ ദിശാബോധം നല്‍കാനും സഹകരണ സംഘങ്ങള്‍ക്ക് കഴിയും.

പ്രാദേശിക തലങ്ങളിലെ ജനകീയ സ്റ്റാര്‍ട്ട് അപ്പുകളായി അധികം വൈകാതെ തന്നെ യുവാക്കളുടെ സഹകരണ സംഘങ്ങള്‍ മാറും. ഐടി, ഐടി ഇതര മേഖലകളില്‍ സ്വയം സംരംഭകരായി വളര്‍ന്നു വരാന്‍ യുവജനതയ്ക്ക് കൈത്താങ്ങാകുന്ന തരത്തിലാണ് യുവ സഹകരണ സംഘങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് മന്ത്രി വി.എന്‍. വാസവന്‍ വിലയിരുത്തി. സേവന മേഖലയില്‍ പുതിയ ചരിത്രം കുറിക്കാന്‍ യുവ സഹകരണ സംഘങ്ങള്‍ക്കാകുമെന്നും മന്ത്രി പറഞ്ഞു.

നൂറു ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായാണ് യുവാക്കളുടെ സഹകരണ സംഘങ്ങള്‍ പ്രഖ്യപിച്ചത്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലും യുവ സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. കര്‍മ്മ പരിപാടിയില്‍ പ്രഖ്യാപിച്ച വനിതാ സംരംഭകത്വം കഴിഞ്ഞ ആഴ്ച ഉദ്ഘാടനം ചെയതു. പത്ത് വനിതാ സഹകരണ സംഘങ്ങളിലാണ് അഞ്ച് ലക്ഷം രൂപ വീതം മുടക്കി നിര്‍മ്മാണ യൂണിറ്റുകള്‍ ആരംഭിച്ചത്. പിന്നാലെയാണ് സഹകരണ വകുപ്പിലെ മറ്റൊരു പ്രഖ്യാപനം കൂടി സമയ ബന്ധിതമായി യാഥാര്‍ത്ഥ്യമാകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News