
അഫ്ഗാനിലെ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും രാജ്യം വിടരുതെന്ന് താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ്. തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചവരെ വീടുകള്‍തോറും റെയ്ഡ് നടത്തി വേട്ടയാടുന്നുവെന്ന ആരോപണവും താലിബാന്‍ വക്താവ് നിഷേധിച്ചു.
ദേശീയ റേഡിയോയും ടെലിവിഷനും അടക്കം രാജ്യത്തെ മുഴുവന്‍ സ്ഥാപനങ്ങളും പതിവുപോലെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും യാതൊരു ഭയവും ആശങ്കയുമില്ലാതെയാണ് മാധ്യമസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും കാബൂളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സബീഹുല്ല മുജാഹിദ് പറഞ്ഞു.
അതേസമയം, അമേരിക്കന്‍ സേനാംഗങ്ങള്‍ അഫ്ഗാനിൽ തുടര്‍ന്നാല്‍ കാബൂള്‍ വിമാനത്താവളത്തില്‍ ഇനിയും സംഘര്‍ഷങ്ങളുണ്ടാകുമെന്ന് താലിബാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.അമേരിക്കയോ ബ്രിട്ടനോ കൂടുതല്‍ സമയം ചോദിക്കുകയാണെങ്കിലും ഉത്തരം ഇല്ല എന്നായിരിക്കുമെന്ന് താലിബാന്‍ വക്താവ് നേരത്തെ അറിയിച്ചിരുന്നു. ആഗസ്റ്റ് 31നകം സൈന്യം താലിബാനിൽ നിന്ന് പിന്മാറ്റം പൂർത്തിയാക്കണമെന്ന് യു എസിന് താലിബാൻ അന്ത്യശാസനം നൽകിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here