ഐഎസ്ആർഒ ചാരക്കേസിന്‍റെ അന്വേഷണത്തിൽ ഗുഢാലോചന നടന്നതായി സി ബി ഐക്ക് കണ്ടെത്താനായില്ലെന്ന് കോടതി. ശാസ്ത്രജ്ഞര്‍ അടക്കമുള്ളവരെ അന്നത്തെ അന്വേഷണ സംഘം തട്ടിക്കൊണ്ട് പോയെന്ന വാദം അംഗീകരിക്കാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. സിബി മാത്യൂസിന് മുൻകൂർ ജാമ്യം നൽകികൊണ്ടുള്ള ഉത്തരവിൽ തിരുവനന്തപുരം സെഷന്‍സ് കോടതിയുടേതാണ് പരാമർശം.
ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗുഢാലോചന കേസിൽ സിബിഐക്ക് തിരിച്ചടി നൽകുന്ന പരാമർശമാണ് തിരുവനന്തപുരം സെഷന്‍സ് കോടതി നടത്തിയത്. കേസിൽ സിബിഐ പ്രതിചേർത്ത സിബി മാത്യൂസിന് മുൻകൂർ ജാമ്യം നൽകികൊണ്ടുള്ള ഉത്തരവിലായിരുന്നു കോടതിയുടെ പരാമർശം. അന്വേഷണത്തിൽ ഗുഢാലോചനയുണ്ടെന്ന് കണ്ടെത്താൻ സിബിഐക്ക് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. ശാസ്ത്രജ്ഞര്‍ അടക്കമുള്ളവരെ അന്നത്തെ അന്വേഷണ സംഘം തട്ടിക്കൊണ്ട് പോയെന്ന വാദം അംഗീകരിക്കാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
ജെയിൻ കമ്മിറ്റി റിപ്പോർട്ടിലെ നിർണായക നിരീക്ഷണങ്ങൾ സിബിഐ പരിശോധിക്കണം. മാലി വനിതകള്‍ നിരന്തരം ശാസ്ത്രജ്ഞരെ സന്ദര്‍ശിച്ചതിന്റെ കാരണം കണ്ടെത്തണം. എന്നാല്‍ ഈ വനിതകള്‍ ചാരവൃത്തി നടത്തിയെന്ന് പറയാനാകില്ല.
കസ്റ്റഡി,ചോദ്യം ചെയ്യല്‍ ഗൂഢാലോചന കേസിലും ആവര്‍ത്തിക്കേണ്ടതില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. 60 ദിവസത്തേക്കാണ് സിബി മാത്യൂസിന് കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്. ചാരക്കേസ് കെട്ടിച്ചമയ്ക്കാൻ ഗൂഡാലോചന നടത്തിയെന്ന സിബിഐ കേസിലെ നാലാം പ്രതിയാണ് മുൻ ഡിജിപി സിബി മാത്യൂസ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.