
കൈക്കൂലി വാങ്ങിയ സബ് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. രാമപുരം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ബിജു കെ. ജെയെ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.
സ്വന്തം സ്ഥലത്ത് വീട് നിര്‍മ്മിക്കുന്നതിനായി ആവശ്യമായ അനുമതികളോടെ പൊട്ടിച്ച പാറ നീക്കം ചെയ്യുന്നതിനായിരുന്നു 5,000/- രൂപ കൈക്കൂലി വാങ്ങിയത്.
രാമപൂരം സ്വദേശിയുടെ സ്വന്തം സ്ഥലത്ത് വീട് നിര്‍മ്മിക്കുന്നതിനായി മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ പാസോടെ പൊട്ടിച്ച പാറ നീക്കം ചെയ്യുന്നതിന്‌കാലാവധിക്കുള്ളില്‍ സാധിക്കാതെ വന്നു. തുടര്‍ന്ന് പാറ നീക്കം ചെയ്യുന്നതിന് രാമപുരം പോലീസ് സ്റ്റേഷനില്‍ അപേക്ഷ സമര്‍പ്പിച്ചു.
പൊലീസ് ബുദ്ധിമുട്ടിക്കാതെ താന്‍ നോക്കികൊള്ളാമെന്ന് പറഞ്ഞ് ഇന്‍സ്പെക്ടർ ആദ്യം 3,000 രൂപയുംപിന്നീട് 5,000 രൂപയും കൈക്കൂലിയായി വാങ്ങി. കൈക്കൂലിയായി നിരന്തരം ആവശ്യപ്പെട്ടതോടെ വിജിലന്‍സില്‍ പരാതിപ്പെട്ടു. തുടര്‍ന്ന് വിജിലന്‍സ് എത്തി കയ്യോടെ ഇന്‍സ്പെക്ടറെ പിടികൂടുകയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here