ട്രെയിന്‍ സംവിധാനങ്ങള്‍ സാധാരണ ഗതിയിലേയ്ക്ക്; കൗണ്ടറില്‍ നിന്ന് ടിക്കറ്റ് ഇനിയെടുക്കാം

ഒന്നരവര്‍ഷത്തിനു ശേഷം തീവണ്ടി ഗതാഗതം സാധാരണനിലയിലേക്ക് എത്തിക്കാന്‍ റെയില്‍വേ ശ്രമം തുടങ്ങി. റിസര്‍വു ചെയ്തുമാത്രം യാത്ര അനുവദിക്കുന്ന പ്രത്യേക തീവണ്ടികള്‍ മാത്രമാണിപ്പോള്‍ ഓടിക്കുന്നത്. റിസര്‍വേഷനില്ലാതെ യാത്ര അനുവദിക്കുന്ന തീവണ്ടികള്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ഓടിക്കും.

ദക്ഷിണ റെയില്‍വേയുടെ കീഴില്‍ എറണാകുളം-കൊല്ലം-എറണാകുളം മെമു, കണ്ണൂര്‍-മംഗലാപുരം-കണ്ണൂര്‍ എക്‌സ്പ്രസ് എന്നിവയുള്‍പ്പെടെ അഞ്ചു തീവണ്ടികള്‍ 30 മുതല്‍ ഇങ്ങനെ ഓടിത്തുടങ്ങും. കൗണ്ടറില്‍ നിന്നെടുക്കുന്ന ടിക്കറ്റ് ഉപയോഗിച്ച് ഈ തീവണ്ടികളില്‍ മാത്രമേ യാത്ര ചെയ്യാനാവൂ.

ഓരോ റെയില്‍വേ സോണിന്റെ ആവശ്യപ്രകാരം അണ്‍റിസര്‍വ്ഡ് തീവണ്ടികള്‍ റെയില്‍വേ അനുവദിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് 2020 മാര്‍ച്ചിലാണ് രാജ്യത്താകെ തീവണ്ടി ഗതാഗതം നിലച്ചത്. പിന്നീട് ഘട്ടംഘട്ടമായാണ് ഓരോ പ്രത്യേക തീവണ്ടികള്‍ ഓടിത്തുടങ്ങിയത്. തിരുച്ചിറപ്പിള്ളി-കാരയ്ക്കല്‍, മയിലാടുതുറൈ-തിരുവാരൂര്‍, മധുര-ചെങ്കോട്ട തീവണ്ടികളും 30 മുതല്‍ ദിവസേന ഓടിക്കും.

എറണാകുളത്തുനിന്ന് കൊല്ലത്തേക്കുള്ള മെമു വൈകീട്ട് 6.15-ന് എറണാകുളം ജങ്ഷനില്‍നിന്ന് പുറപ്പെട്ട് 10.15-ന് എത്തും. കൊല്ലം-എറണാകുളം മെമു രാവിലെ നാലിന് പുറപ്പെട്ട് 8.25-ന് എറണാകുളം ജങ്ഷനില്‍ എത്തും. കണ്ണൂര്‍-മംഗാലാപുരം തീവണ്ടി 7.40-ന് പുറപ്പെട്ട് 10.55-ന് മംഗലാപുരം സെന്‍ട്രലില്‍ എത്തും. മംഗലാപുരം-കണ്ണൂര്‍ തീവണ്ടി വൈകീട്ട് 05.05-ന് പുറപ്പെട്ട് 8.40-ന് എത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News