രണ്ട് കൊവിഡ് വാക്സിനുകള്‍ക്ക് കൂടി അംഗീകാരം നല്‍കി സൗദി

സൗദിയില്‍ പുതിയതായി രണ്ട് കൊവിഡ് വാക്‌സിനുകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ചൈനീസ് വാക്‌സിനുകളായ സിനോഫാം, സിനോവാക് എന്നിവക്കാണ് പുതിയതായി അംഗീകാരം ലഭിച്ചത്. ഇതോടെ സൗദിയില്‍ അംഗീകാരമുള്ള വാക്‌സിനുകളുടെ എണ്ണം ആറായി.

ഓക്‌സ്‌ഫോര്‍ഡ് ആസ്ട്രസെനക്ക, ഫൈസര്‍ ബോയോണ്‍ടെക്, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, മൊഡേണ എന്നീ നാല് കമ്പനികളുടെ വാക്‌സിനുകള്‍ക്കാണ് ഇത് വരെ സൗദിയില്‍ അംഗീകാരമുണ്ടായിരുന്നത്. ഇതിന് പുറമെയാണ് ഇപ്പോള്‍ ചൈനീസ് വാക്‌സിനുകളായ സിനോഫാം, സിനോവാക് എന്നിവക്ക് കൂടി അംഗീകാരം നല്‍കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചത്. എന്നാല്‍ നേരത്തെ അംഗീകാരമുള്ള ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന്റേയും പുതിയതായി അംഗീകാരം ലഭിച്ച ചൈനീസ് വാക്‌സിനുകളുടേയും വിതരണം ഇത് വരെ സൗദിയില്‍ ആരംഭിച്ചിട്ടില്ല.

യു എ ഇയില്‍ സിനോഫാമും, ബഹറൈനില്‍ സിനോഫാം, സിനോവാക് എന്നിവയും നേരത്തെ തന്നെ വിതരണത്തിലുണ്ട്. കൂടൂതെ മറ്റു പല രാജ്യങ്ങളിലും ഇവ വിതരണം ചെയ്ത് വരുന്നു. എന്നാല്‍ ഇവയ്‌ക്കൊന്നും സൗദി അംഗീകാരം നല്‍കിയിരുന്നില്ല. സിനോഫാം, സിനോവാക് എന്നിവ സ്വീകരിച്ചവര്‍ക്ക് സൗദിയിലേക്ക് ഹോട്ടല്‍ ക്വാറന്റൈനില്ലാതെ വരാന്‍ ഇളവ് നല്‍കിയിരുന്നു. എന്നാല്‍ അവര്‍ സൗദിയില്‍ നേരത്തെ അംഗീകാരമുളള നാല് കമ്പനികളില്‍ ഏതെങ്കിലും ഒന്നിന്റെ ഒരു ഡോസ് ബൂസ്റ്റര്‍ ഡോസായി സ്വീകരിച്ചിരിക്കണം.

അതേസമയം സ്ഫുട്‌നിക്, കൊവാക്‌സിന്‍ തുടങ്ങിയ വാക്‌സിനുകള്‍ക്ക് ഇത് വരെ സൗദി അംഗീകാരം നല്‍കിയിട്ടില്ല. ഇന്ത്യയില്‍ നിന്ന് കൊവാക്‌സിന്‍ സ്വീകരിച്ച നിരവധി പേരാണ് ഇക്കാരണത്താല്‍ പ്രതിസന്ധിയിലായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News