താളം നിലച്ചു: റോളിങ്ങ് സ്റ്റോണ്‍സിന്റെ ഡ്രമ്മര്‍ ചാര്‍ളി വാട്‌സ് അന്തരിച്ചു

റോക്ക് സംഗീതത്തിലെ മികച്ച കലാകാരന്മാരില്‍ ഒരാളായ റോളിങ്ങ് സ്റ്റോണ്‍സ് ബാന്‍ഡിന്റെ ഡ്രമ്മര്‍ ചാര്‍ളി വാട്‌സ് അന്തരിച്ചു. ബാന്‍ഡിന്റെ യു എസ് പര്യടനത്തില്‍ നിന്ന് ആരോഗ്യകാരണങ്ങളാല്‍ പിന്മാറുന്നതായി പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് വാട്‌സിന്റെ വിടവാങ്ങല്‍. 80 വയസായിരുന്നു.

‘ഞങ്ങളുടെ പ്രിയപ്പെട്ട ചാര്‍ലി വാട്‌സിന്റെ മരണം ഞങ്ങള്‍ വളരെ ദുഖത്തോടെയാണ് അറിയിക്കുകയാണ്. ലണ്ടന്‍ ആശുപത്രിയില്‍ അദ്ദേഹം ഇന്ന് പുലര്‍ച്ചെ മരണമടഞ്ഞു’, വാട്‌സിന്റെ വക്താവ് പത്രക്കുറിപ്പില്‍ പറഞ്ഞു.

റോളിങ്ങ് സ്റ്റോണ്‍സ് ബാന്‍ഡിനെ പ്രശസ്തിയിലെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച ആളായിരുന്നു ജാസ് പ്രേമി കൂടിയായിരുന്ന ചാര്‍ളി വാട്‌സ്. 1963 ല്‍ ആണ് വാട്‌സ് റോളിങ്ങ് സ്റ്റോണ്‍സിന്റെ ഭാഗമാകുന്നത്. ‘ബ്രൗണ്‍ ഷുഗര്‍’, ‘സ്റ്റാര്‍ട്ട് മി അപ്പ്’ തുടങ്ങി നിരവധി ഗാനങ്ങള്‍ വാട്‌സിന്റെ ചടുലതയില്‍ പ്രസിദ്ധി നേടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News