ഗവേഷകയും ബഹുജന്‍ നേതാവുമായ ഡോ. ഗെയില്‍ ഓംവെഡ് അന്തരിച്ചു

ഗവേഷകയും എഴുത്തുകാരിയും ദളിത്, ബഹുജന്‍ പ്രസ്ഥാനങ്ങളുടെ നേതാവുമായ ഗെയില്‍ ഓംവെഡ് (81) അന്തരിച്ചു.

അമേരിക്കന്‍ വംശജയായ ഓംവെഡ് ദലിത് രാഷ്ട്രീയം, സ്ത്രീ സമരം, ജാതി വിരുദ്ധ പ്രസ്ഥാനം എന്നിവയെക്കുറിച്ച് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. കൊയ്‌ന ഡാമിലേക്ക് കുടിയൊഴിപ്പിക്കപ്പെട്ട ആളുകളുടെ അവകാശങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ വിവിധ ജനകീയ പ്രസ്ഥാനങ്ങളിലും അവര്‍ പങ്കെടുത്തു. ഭര്‍ത്താവും സാമൂഹ്യപ്രവര്‍ത്തകനുമായ ഭരത് പതങ്കറിനൊപ്പം അവര്‍ ശ്രമിക് മുക്തിദള്‍ സ്ഥാപിച്ചു.

യു എസില്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ യുദ്ധവിരുദ്ധ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു ഓംവെഡ്. ഗവേഷണ വേളയില്‍ ഇന്ത്യ സന്ദര്‍ശിച്ച അവര്‍ ഇവിടെ സാമൂഹിക പ്രസ്ഥാനങ്ങള്‍ പഠിക്കുകയും മഹാത്മാ ഫൂലെയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയാകുകയുമായിരുന്നു. ‘പടിഞ്ഞാറന്‍ ഇന്ത്യയിലെ ബ്രാഹ്മണേതര പ്രസ്ഥാനം’ എന്ന വി്ഷയത്തിലായിരുന്നു പ്രബന്ധം.

പടിഞ്ഞാറന്‍ ഇന്ത്യയിലെ ബ്രാഹ്മണേതര പ്രസ്ഥാനം, ഇന്ത്യയിലെ ബീഗംപുര, ബുദ്ധമതം, ഡോ. ബാബാസാഹേബ് അംബേദ്കര്‍, മഹാത്മാ ഫൂലെ, ദളിത്, ജനാധിപത്യ വിപ്ലവം, ജാതി മനസ്സിലാക്കല്‍ തുടങ്ങി 25 ഓളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here