മുട്ടില്‍ മരം മുറി കേസ്; മുഖം നോക്കാതെ നടപടിയെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

മുട്ടില്‍ മരം മുറി കേസിൽ പ്രത്യേക അന്വേഷക സംഘത്തിന്റെ കണ്ടെത്തലുകൾക്കും നിഗമനങ്ങൾക്കുമനുസരിച്ച്‌ മുഖം നോക്കാതെ നടപടിയുണ്ടാവുമെന്ന്‌ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ.

ഇക്കാര്യത്തിൽ ആരെയും സംരക്ഷിക്കില്ല, കുറ്റം ചെയ്‌തിട്ടുണ്ടെങ്കിൽ ഏത്‌ ഉന്നതനായാലും നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ്‌ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതെന്നും ഇതുമായി ബന്ധപ്പെട്ട്‌ മറ്റൊരു അന്വേഷണത്തിന്‌ പ്രസക്തിയില്ലെന്നും വയനാട്ടിൽ മാധ്യമപ്രവർത്തകരോട്‌ മന്ത്രി പറഞ്ഞു.

അതേസമയം, കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് വനം വകുപ്പ് ആഭ്യന്തര വകുപ്പിന് കൈമാറിയിട്ടുണ്ട്. പ്രതിപക്ഷം അവരുടെ പണിയെടുക്കട്ടെയെന്നും സർക്കാർ സർക്കാറിൻ്റെ പണിയാണു ചെയ്യുന്നതെന്നും എ കെ ശശീന്ദ്രൻ വ്യക്തമാക്കി. വർധിച്ചുവരുന്ന വന്യമൃഗ ശല്യം പരിഹരിക്കാൻ തദ്ദേശ സ്ഥാപനങ്ങളുമായി യോജിച്ച്‌ പദ്ധതികൾ തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here