ഓണക്കാലത്തെ വ്യാപാരം പ്രതിസന്ധിക്കിടെയുണ്ടായ ആശ്വാസം: കെ എന്‍ ബാലഗോപാല്‍

ഓണക്കാലത്തെ വ്യാപാരം സാമ്പത്തിക രംഗത്ത് ചെറു ചലനം സൃഷ്ടിച്ചുവെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കൊവിഡ് പ്രതിസന്ധിക്കിടെ ആശ്വാസം പകരുന്നതാണെന്നും മന്ത്രി കൈരളി ന്യൂസിനോടു പറഞ്ഞു.

ഓണക്കാലത്ത് വ്യാപാര മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങളോടെയുള്ള ഇളവുകള്‍ ഒരു പരിധി വരെ ധനസ്ഥിതി മെച്ചപ്പെടുത്തി. വ്യാപാര മേഖലയില്‍ ഉണര്‍വ്വ് പകര്‍ന്നു. മാസങ്ങളോളം അടഞ്ഞു കിടന്ന കടകമ്പോളങ്ങള്‍ക്ക് ജീവന്‍ വച്ചു. കൊവിഡ് വ്യാപനം തടയാന്‍ ശക്തമായ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചു. വസ്ത്ര, കെട്ടിടനിര്‍മ്മാണ, സ്വര്‍ണ്ണ വ്യാപാര മേഖലയിലാണ് ചലനം സൃഷ്ടിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News