അഫ്ഗാൻ പൗരന്മാർക്ക് ഇ വിസ നിർബന്ധമാക്കി ഇന്ത്യ

ഇന്ത്യയിലെത്തുന്ന അഫ്ഗാൻ പൗരന്മാർക്ക് ഇ വിസ നിർബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. അഫ്ഗാനിലെ പുതിയ രാഷ്ട്രീയ സാഹചര്യം പരിഗണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

ഇ-വിസ ഉപയോഗിച്ച് എളുപ്പത്തില്‍ ഇന്ത്യയില്‍ എത്താന്‍ കഴിയും. ആഭ്യന്തര സുരക്ഷ മുൻ നിർത്തിയാണ് വിസ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയത് എന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

നിലവിൽ ഇന്ത്യയിലേക്ക് വിസ അനുമതി ലഭിച്ച് രാജ്യത്തിന് പുറത്ത് ഉള്ള അഫ്ഗാൻ പൗരന്മാരെയാണ് ഇത് ബാധിക്കുന്നത്. ഇവർക്ക് നൽകിയിട്ടുള്ള വിസ അനുമതി എല്ലാം ഇതോടെ റദ്ദാവും.

ആഗസ്റ്റ് പതിനെഴിന് ഇ വിസ കേന്ദ്ര സർക്കാര് പ്രഖ്യാപിച്ചിരുന്നു എങ്കിലും നിലവിൽ രാജ്യത്തേക്ക് വിസ അനുമതി ലഭിച്ചവരെ ഇത് ബാധിക്കുമായിരുന്നില്ല.

ഇന്ത്യയിലേക്ക് ഉള്ള അഫ്ഗാൻ അഭയാർത്ഥികളുടെ ഒഴുക്കിന് തടയിടാൻ കൂടിയാണ് വിസ മാനദണ്ഡങ്ങളിൽ ആഭ്യന്തര മന്ത്രാലയം മാറ്റം കൊണ്ട് വരുന്നത്. അഫ്ഗാനിലെ നയതന്ത്രകാര്യാലയം അടച്ച സാഹചര്യത്തില്‍ ഓണ്‍ലൈന്‍ അപേക്ഷകള്‍ ഡല്‍ഹിയില്‍ പരിശോധന നടത്തി അനുമതി നല്‍കുകയെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യത്തങ്ങള്‍ പറഞ്ഞു.

ഭരണം പിടിച്ചെടുത്തതിന് പിന്നാലെ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്ന പേര് മാറ്റി പകരം ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നാക്കിയിരുന്നു.

അതേസമയം,അഫ്ഗാന്‍ പൗരന്‍മാര്‍ രാജ്യം വിട്ടുപോകരുതെന്നും അഫ്ഗാന്‍ പൗരന്‍മാർക്ക് ആവശ്യമായ സുരക്ഷ നല്‍കുമെന്നും താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് അറിയിച്ചിരുന്നു. ഡോക്ടര്‍മാര്‍, മറ്റു പ്രൊഫഷണലുകളെയും രാജ്യത്തിനു പുറത്തേക്കു കൊണ്ടുപോകുന്ന അമേരിക്കൻ നയം അംഗീകരിക്കില്ലെന്നും താലിബാൻ നേതൃത്വം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here