ലഹരി ഉപയോഗിക്കാതെയും ചില രോഗങ്ങള്‍ തേടിയെത്തും ഇതൊക്കെയാണ് നിങ്ങളുടെ ജീവിതശൈലിയെങ്കില്‍

ആരോഗ്യത്തിന് ഏറ്റവും ദോഷകരമായ ഒന്നാണ് ലഹരി ഉപയോഗം. പ്രത്യേകിച്ച് പുകവലി, പുകവലിക്കുന്നതിലൂടെ ക്യന്‍സര്‍, ഹൃദ്രോഗം, ശ്വാസകോശ രോഗം, മാറാവ്യാധികള്‍ തുടങ്ങിയവ ബാധിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ നമ്മുടെ ചില ജീവിതശൈലികള്‍ മാറ്റിയില്ലെങ്കില്‍ ഇത്തരം രോഗങ്ങള്‍ പുകവലിക്കാതെയും നമ്മളെ ബാധിക്കും. എന്തൊക്കെയാണ് ആ ശീലങ്ങളെന്നു നോക്കാം

ദീര്‍ഘനേരമുള്ള ഇരിപ്പ്

ദീര്‍ഘനേരം ശരീരമനങ്ങാതെ ഇരിക്കുന്നത് പുകവലിക്ക് തുല്യമായ പ്രശ്നങ്ങള്‍ ശരീരത്തില്‍ ഉണ്ടാക്കും. ശ്വാസകോശ അര്‍ബുദം, സ്തനാര്‍ബുദം, കോളോണ്‍ കാന്‍സര്‍ എന്നിവയുമായെല്ലാം ദീര്‍ഘനേരത്തെ ഇരിപ്പ് ബന്ധപ്പെട്ടിരിക്കുന്നു.

ഉറക്കമില്ലായ്മ

ഉറക്കം ഉപേക്ഷിച്ച് രാത്രിയില്‍ ഫോണോ മറ്റോ ഉപയോഗിച്ചിന്നാല്‍ അത്യന്തം അപകടകരമാണ്. ഉറക്കമില്ലായ്മ പ്രതിരോധശേഷിയെയും ശ്വാസകോശ സംവിധാനത്തെയും ദഹനപ്രക്രിയയെയുമെല്ലാം തകിടം മറിക്കാം.

ഒറ്റയ്ക്കിരിക്കല്‍

മറ്റുള്ളവരോട് യാതൊരു സമ്പര്‍ക്കവും പുലര്‍ത്താതെ ഒറ്റയ്ക്കിരിക്കുന്നത് ഹൃദ്രോഗത്തിന് പുറമേ ഉത്കണ്ഠ പോലുള്ള മാനസിക പ്രശ്നങ്ങളിലേക്ക് നയിക്കാം. പലതരം ആസക്തികള്‍ക്കും ഇത് കാരണമാകാം.

അകത്ത് ഇരിക്കല്‍

പ്രതിരോധ ശേഷി വളര്‍ത്താന്‍ ശരീരത്തിന് ഏറ്റവും ആവശ്യമായ ഘടകമാണ് വൈറ്റമിന്‍ ഡി. ശരീരത്തില്‍ വെയിലടിക്കുമ്പോഴാണ് ചര്‍മം വൈറ്റമിന്‍ ഡി നിര്‍മിക്കുന്നത്. പുറത്തിറങ്ങാതെ വീടിനുള്ളില്‍ എപ്പോഴും അടച്ചിരിക്കുന്നത് ശരീരത്തില്‍ വൈറ്റമിന്‍ ഡിയുടെ അഭാവമുണ്ടാക്കും. ഇത് പ്രതിരോധ ശക്തിയെ ബാധിക്കുകയും പലതരം രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.

അമിതമായ മൃഗ പ്രോട്ടീന്‍

ചീസ്, മാംസം തുടങ്ങി മൃഗങ്ങളില്‍ നിന്ന് ലഭ്യമായ പ്രോട്ടീന്‍ അമിതമായി കഴിക്കുന്നത് ശരീരത്തില്‍ അര്‍ബുദ വളര്‍ച്ചയ്ക്ക് കാരണമാകാം. ഐജിഎഫ്1 എന്ന ഹോര്‍മോണാണ് ഇതിന് കാരണമാകുന്നത്. പുകവലിക്ക് തുല്യമായ അപകടസാധ്യത ഇതുണ്ടാക്കുന്നു. ഇതിന് പകരം ബീന്‍സ് പോലെ പ്രോട്ടീന്റെ സസ്യ സ്രോതസുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News