രാകേഷ് അസ്താനയുടെ നിയമനം; ഹർജികൾ രണ്ടാഴ്ചയ്ക്കുള്ളിൽ തീർപ്പാക്കണമെന്ന് സുപ്രീം കോടതിയുടെ നിർദേശം

ചട്ടങ്ങൾ മറികടന്ന് രാകേഷ് അസ്താന ഐ പി എസിനെ ദില്ലി പൊലീസ് കമ്മിഷണറായി നിയമിച്ചെന്ന ഹർജികൾ രണ്ടാഴ്ചയ്ക്കുള്ളിൽ തീർപ്പാക്കാൻ ദില്ലി ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ നിർദേശം.

ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദേശം.

ഹൈക്കോടതി ഉത്തരവിന് ശേഷം സെന്റർ ഫോർ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷൻ സംഘടന സമർപ്പിച്ച ഹർജി പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.

അതേസമയം, രാകേഷ് അസ്താനയുടെ നിയമനം റദ്ദാക്കണമെന്നും, പുതിയ കമ്മിഷണറെ നിയമിക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം . വിരമിക്കാൻ നാല് ദിവസം മാത്രം ബാക്കിനിൽക്കെ രാകേഷ് അസ്താനയെ ദില്ലി പൊലീസ് കമ്മിഷണറായി നിയമിച്ചത് സുപ്രീംകോടതി വിധിയുടെയും, സർവീസ് ചട്ടങ്ങളുടെയും ലംഘനമാണെന്നാണ് ഹർജിയിലെ ആരോപണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here