ബാഗേജില്‍ ഇളവ് നൽകി എയര്‍ ഇന്ത്യ

യാത്രക്കാരുടെ ബാഗേജില്‍ ഇളവ് നൽകി എയര്‍ ഇന്ത്യ. തിരുവനന്തപുരം, കൊച്ചി, മുംബൈ, ജയ്പൂര്‍, അമൃത് സര്‍, ലക്‌നോ എന്നിവിടങ്ങളിലേയ്ക്ക് സെപ്റ്റംബര്‍ 30 വരെ യാത്ര ചെയ്യുന്നവര്‍ക്കാണ് ബാഗേജില്‍ ഇളവ് നൽകിയത്.

ഇക്കണോമി ക്ലാസിലെ യാത്രക്കാര്‍ക്ക് 40 കിലോ ഗ്രാമും ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 50 കിലോഗ്രാമും ബാഗേജ് കൊണ്ടുപോകാമെന്ന് എയര്‍ ഇന്ത്യാ അധികൃതര്‍ അറിയിച്ചു.

അതേസമയം, ഒരു പെട്ടിയില്‍ 32 കിലോ ഗ്രാം മാത്രമേ അനുവദിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങള്‍ക്ക് എയർ ഇന്ത്യയുടെ ഔദ്യോഗിക വെബ് സൈറ്റായ www.airindia.in സന്ദർശിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News