ഇളം ചൂടുള്ള നാരങ്ങാവെള്ളം കുടിച്ചാല്‍ ഗുണങ്ങള്‍ ഏറെയാണ്

നാരങ്ങ നമ്മുടെ ശരീരത്തിന് ഒരുപാട് ഗുണങ്ങള്‍ നല്‍കുന്ന ഒരു ഫലമാണ്. എല്ലാവരും കുടിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു പാനീയമാണ് നാരങ്ങവെള്ളം. ഇളം ചൂടുള്ള നാരങ്ങാവെള്ളം കുടിച്ച് ദിവസം തുടങ്ങുന്നത് ശരീരത്തിന് ഒട്ടനവധി ഗുണങ്ങള്‍ നല്‍കുന്നു. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് നാരങ്ങ. കാത്സ്യം, ഫോസ്ഫറസ്, മഗ്‌നീഷ്യം, പ്രോട്ടീനുകള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്.

ജീവിതശൈലി രോഗങ്ങള്‍ പിടിപെടുന്നവരുടെ എണ്ണം ഇന്ന് കൂടി വരികയാണ്. മാറിയ ഭക്ഷണക്രമവും വ്യായാമമില്ലായ്മയും തെറ്റായ ജീവിതരീതിയുമൊക്കെയാണ് പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ തുടങ്ങി ക്യാന്‍സര്‍ വരെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ വരുത്തിവയ്ക്കുന്നത്. എന്നാല്‍ ഇവയില്‍ നിന്ന് ഒരു പരിധി വരെ രക്ഷനേടാന്‍ ഇളം ചൂടുള്ള നാരങ്ങ വെള്ളം സഹായിക്കും.

ഇളം ചൂടുള്ള നാരങ്ങാവെള്ളം കുടിച്ച് ദിവസം തുടങ്ങുന്നത് ശരീരത്തിന് ഒട്ടനവധി ഗുണങ്ങള്‍ നല്‍കുന്നു. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് നാരങ്ങ. കാത്സ്യം, ഫോസ്ഫറസ്, മഗ്‌നീഷ്യം, പ്രോട്ടീനുകള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. രാവിലെ ഇളം ചൂട് നാരങ്ങ വെള്ളം കുടിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

ദിവസവും രാവിലെ ചെറു ചൂടുവെള്ളത്തില്‍ നാരങ്ങാ നീര് ചേര്‍ത്തു കുടിക്കുന്നത് ക്ഷീണം മാറുകയും ഉന്‍മേഷം ലഭിക്കുകയും ചെയ്യും. കൂടാതെ രോഗപ്രതിരോധശേഷി കൂട്ടും. ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തു രക്തശുദ്ധി വരുത്താനും ഇത് നല്ലതാണ്.

ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ നാരങ്ങ വെള്ളം കുടിക്കുന്നത് സഹായിക്കും. പനി, തൊണ്ടവേദന, ജലദോഷം എന്നിവ പിടിപെടാതിരിക്കാനും സഹായിക്കും. ദിവസത്തില്‍ ഇടയ്ക്കിടെ നാരങ്ങാവെള്ളം കുടിച്ചാല്‍ നിര്‍ജ്ജലീകരണം തടയാം.

ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാന്‍ ഉത്തമമാണ് നാരങ്ങ. വിവിധ തരം ത്വക്ക് കാന്‍സറുകളെ പ്രതിരോധിക്കാനും നാരങ്ങാവെള്ളത്തിന് കഴിയും.

വായ് നാറ്റം അകറ്റാനും ചെറു ചൂടുള്ള നാരങ്ങ വെള്ളം സഹായിക്കും. ഇത് വായിലെ ബാക്ടീരിയകളെയൊക്കെ നശിപ്പിച്ച് പ്രശ്നത്തെ പരിഹരിക്കുന്നു.

നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന പെക്റ്റിന്‍, ഫൈബര്‍ എന്നിവ വയര്‍ നിറഞ്ഞതായി തോന്നിപ്പിക്കും. ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. ഇതുമൂലം ചാടിയ വയറിനെയും അമിതവണ്ണത്തെയും ഇല്ലാതാക്കാവുന്നതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News