തൃക്കാക്കര പണിക്കിഴി വിവാദം നഗരസഭാധ്യക്ഷനെ വെട്ടിലാക്കി ഭരണകക്ഷി കൗണ്‍സിലര്‍

തൃക്കാക്കര പണിക്കിഴിവിവാദം നഗരസഭാധ്യക്ഷനെ വെട്ടിലാക്കി ഭരണകക്ഷി കൗണ്‍സിലര്‍. അധ്യക്ഷന്‍ പണംക്കിഴി നല്‍കിയത് താന്‍ നേരില്‍ കണ്ടതാണെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍ വി ഡി സുരേഷ്. പാര്‍ട്ടിയിലെ ഗ്രൂപ്പ് വഴക്കാണ് ആരോപണത്തിന് പിന്നിലെന്ന കോണ്‍ഗ്രസ് അന്വേഷണ റിപ്പോര്‍ട്ട് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പണക്കിഴിവിവാദത്തില്‍ ചെയര്‍പേഴ്‌സണ്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍ സമരം ശക്തമാക്കി. തൃക്കാക്കര പണിക്കിഴിവിവാദത്തില്‍ നഗരസഭാധ്യക്ഷന്റെ ഭാഗത്ത് വീഴ്ച ഇല്ലെന്നായി കോണ്‍ഗ്രസ് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. പാര്‍ട്ടിയിലെ ഗ്രൂപ്പ് വഴക്കാണ് ആരോപണത്തിന് പിന്നിലെന്നും, ചെയര്‍പേഴ്‌സണ്‍ പണക്കിഴി വിതരണം ചെയ്തിട്ടില്ലന്നും അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ടിലുണ്ട്.

എന്നാല്‍ റിപ്പോര്‍ട്ടിനെ പാടെ തള്ളുകയാണ് ഭരണകക്ഷി കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ വിഡി സുരേഷ്. ചിലരില്‍ നിന്നു മാത്രമേ അന്വേഷണ കമ്മീഷന്‍ വിവര ശേഖരണം നടത്തിയിട്ടുള്ളുവെന്നും, നഗരസഭാധ്യക്ഷന്‍ പണംക്കിഴി നല്‍കിയത് താന്‍ ഉള്‍പ്പടെയുള്ള നിരവധി കൗണ്‍സിലര്‍മാര്‍ നേരില്‍ കണ്ടെതാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇവരെ ഒഴുവാ ക്കിയാണ് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും വിഡി സുരേഷ് പറഞ്ഞു. അതേസമയം തൃക്കാക്കര നഗരസഭയിലെ അനധികൃത നിയമനം, ഭക്ഷ്യ കിറ്റ് വിതരണം, കാന വൃത്തിയാക്കല്‍ തുടങ്ങിയ വിഷയത്തില്‍ നേരത്തെ പ്രതിപക്ഷം വിജിലന്‍സിന് പരാതി നല്‍കിയിരുന്നു.

ഈ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഉദ്യാേഗസ്ഥര്‍ നഗരസഭയിലെത്തി വിവരശേഖരണവും നടത്തി. നിലവില്‍ തുടരെ തുടരെ വിവാദങ്ങളിലകപ്പെടുന്ന നഗരസഭാക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പണക്കിഴി വിവാദത്തില്‍ നഗരസഭാധ്യക്ഷന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ഉള്‍പ്പടെയുള്ള ഇടത് യുവജന സംഘടനകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here