കൈറ്റ് വിക്ടേഴ്‌സില്‍ പ്ലസ്‌വണ്‍ ലൈവ് ഫോണ്‍-ഇന്‍ വെള്ളിയും ഞായറും

കൈറ്റ് വിക്ടേഴ്‌സില്‍ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്‌ബെല്‍ ഡിജിറ്റല്‍ ക്ലാസുകളുടെ ഭാഗമായി പൊതുപരീക്ഷ എഴുതുന്ന പ്ലസ്‌വണ്‍ കുട്ടികള്‍ക്ക് തത്സമയ സംശയ നിവാരണത്തിന് അവസരം നല്‍കുന്ന ലൈവ് ഫോണ്‍-ഇന്‍ പരിപാടി വെള്ളിയും ഞായറുമായി സംപ്രേഷണം ചെയ്യും.ശനി,തിങ്കള്‍ ദിവസങ്ങളില്‍ കൈറ്റ് വിക്ടേഴ്‌സില്‍ ഫസ്റ്റ്‌ബെല്‍ ക്ലാസുകള്‍ക്ക് പകരം പൊതുപരിപാടികളായിരിക്കും.

രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ലൈവ് ഫോണ്‍-ഇന്‍ പരിപാടിയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 01.30-നും വൈകുന്നേരം 04.00-നും 06.30നും യഥാക്രമം ഇക്കണോമിക്‌സ്,മാത്‌സ്,അക്കൗണ്ടന്‍സി ക്ലാസുകള്‍ സംപ്രേഷണം ചെയ്യും.ഞായറാഴ്ച രാവിലെ 08.00, 10.30 ഉച്ചയ്ക്ക് 01.00,03.30,വൈകുന്നേരം 06.00 സമയങ്ങളില്‍ യഥാക്രമം കെമിസ്ട്രി,ബിസിനസ് സ്റ്റഡീസ്,ബയോളജി,ഹിസ്റ്ററി,ഫിസിക്‌സ് ക്ലാസുകളുടെ ലൈവ് ഫോണ്‍-ഇന്‍ സംപ്രേഷണമുണ്ടായിരിക്കും.

വെള്ളിയാഴ്ച പ്ലസ്‌വണ്‍ ലൈവ് ഫോണ്‍-ഇന്‍ പ്രമാണിച്ച് മറ്റു ക്ലാസുകളുടെ സമയക്രമത്തില്‍ മാറ്റമുണ്ടാകും.പ്ലസ്‌വണ്‍ പൊതുപരീക്ഷയ്ക്ക് വളരെയധികം പ്രയോജനപ്രദമാകുന്ന വിധത്തില്‍ എണ്‍പതിലധികം റിവിഷന്‍ ക്ലാസുകളും21വിഷയങ്ങളുടെ ഓഡിയോ ബുക്കുകളും ഫസ്റ്റ്‌ബെല്‍ പോര്‍ട്ടലില്‍ (firstbell.kite.kerala.gov.in)ലഭ്യമാണെന്ന് കൈറ്റ് സി.ഇ.ഒ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.ലൈവ് ഫോണ്‍-ഇന്‍ പ്രോഗ്രാമിലേയ്ക്ക് വിളിക്കേണ്ട ടോള്‍ഫ്രീ നമ്പര്‍: 18004259877.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News