അഫ്ഗാനിലെ മുൻ മേയറും പ്രശസ്ത വനിതാവകാശ പ്രവർത്തകയുമായ അഡ്വ സരീഫ ഗഫാരിയും കുടുംബവും സുരക്ഷിതമായി ജർമനിയിലെത്തി. കാബൂളിൽ നിന്ന് പാകിസ്ഥാൻ വഴിയാണ് സരീഫ കുടുംബത്തോടൊപ്പം ജർമനയിൽ അഭയം പ്രാപിച്ചത്.
അഫ്ഗാൻ കീഴടക്കിയ ശേഷം താലിബാൻ തന്നെ തേടി വന്നുവെന്നും തന്റെ വീട്ടിൽ അതിക്രമിച്ചു കയറി കാവൽക്കാരെ മർദിച്ചുവെന്നും താലിബാന്റെ യഥാർത്ഥ മുഖം ലോകത്തിന് മുന്നിൽ തുറന്നു കാണിക്കുമെന്നും സരീഫ ഗഫാരി പറഞ്ഞു.
26–ാം വയസ്സിൽ 2018 ൽ അഫ്ഗാൻ നഗരമായ മൈദാൻ ഷാറിലെ മേയറായ അവർ കഴിഞ്ഞവർഷം ധീരതയ്ക്കുള്ള യു എസ് രാജ്യാന്തര പുരസ്കാരം നേടിയിരുന്നു. ഇവർക്കെതിരെ ആറ് തവണയാണ് വധശ്രമമുണ്ടായത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.