തൃശ്ശൂരില്‍ കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിൽ വൻ ക്രമക്കേട്

കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിൽ വൻ ക്രമക്കേട്. തൃശ്ശൂർ അർബൻ കോർപ്പറേറ്റീവ് ബാങ്കിൽ സ്വർണ്ണം ലേലം ചെയ്യുന്നതിലാണ് ​ഗുരുതര ക്രമക്കേടെന്നാണ് ആരോപണം. യഥാർത്ഥ വിലയേക്കാൾ വളരെ കുറവ് തുകകയ്ക്ക് സ്വർണ്ണം ലേലം ചെയ്തതായും ഉടമയെ ലേലത്തിൽ പ്രവേശിപ്പിച്ചില്ലെന്നുമാണ് കാഞ്ഞാണി സ്വദേശി ചന്ദ്രികയുടെ പരാതി. സഹകരണ നിയമങ്ങൾ ലംഘിച്ചുള്ള ലേലമാണ് ബാങ്കിൽ നടന്നതെന്ന് സഹകരണ രജിസ്ട്രാറുടെ റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്.

3429 ​ഗ്രാം സ്വർണ്ണം തൃശ്ശൂർ അർബൻ കോർപ്പറേറ്റീവ് ബാങ്കിൽ പണയം വച്ച ചന്ദ്രികാ ബാലനാണ് സംഭവത്തിൽ പരാതിയുമായി രംഗത്തെത്തിയത്. 2014ൽ 74 ലക്ഷം രൂപക്ക് പണയം വച്ച സ്വർണ്ണം തിരിച്ചെടുക്കാൻ ശ്രമിച്ചപ്പോഴാണ് കോൺഗ്രസ് ഭരണസമിതിയിൽ പ്രവർത്തിക്കുന്ന ബാങ്ക് സ്വർണ്ണം ലേലത്തിൽ വക്കുന്നു എന്നറിഞ്ഞത്.

ഇതുപ്രകാരം ലേലത്തിൽ പങ്കെടുത്ത് സ്വർണ്ണം വീണ്ടെടുക്കാൻ ശ്രമിച്ചപ്പോൾ ലേലത്തിൽ ബാങ്ക് അധികൃതർ പങ്കെടുക്കാൻ അനുവദിച്ചില്ലെന്നും ചന്ദ്രികയും മകൻ ഡിങ്കളും വ്യക്തമാക്കി. ബാങ്കിലെ ചിലർ ബിനാമികളെ ഇറക്കി യഥാർത്ഥ വിലയേക്കാൾ കുറവിന് സ്വർണ്ണം നേടിയെടുക്കുന്നതാണ് പതിവെന്നാണ് ആരോപണം.

സംഭവത്തിൽ സഹകരണ രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ വൻ ക്രമക്കേടാണ്  കണ്ടെത്തിയത്. ലേലം നടന്നതിന് കൃത്യമായ മിനിറ്റ്സ് ഇല്ല, വ്യാജ ഒപ്പുകൾ ഉപയോ​ഗിച്ച് ലേലത്തിൽ ആളുകളെ പങ്കെടുപ്പിച്ചെന്നും,ജനറൽ മാനേജർക്കും ചെയർമാനും ഒരു ഭരണ സമിതി അം​ഗത്തിനുമെതിരെ പോലീസ് അന്വേഷണം നടത്തണമെന്നും സഹകരണ വിജിലൻസ് ശുപാർശ ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here