കോഴിക്കോട് സമാന്തര ടെലഫോൺ എക്സ്ചേഞ്ച് കേസ്: പ്രതികളുടെ വീടുകളിൽ അന്വേഷണ സംഘം റെയ്ഡ് നടത്തി

കോഴിക്കോട് സമാന്തര ടെലഫോൺ എക്സ്ചേഞ്ച് കേസിൽ പ്രതികളുടെ വീടുകളിൽ അന്വേഷണ സംഘം റെയ്ഡ് നടത്തി.  ഒളിവിൽ കഴിയുന്ന പ്രതികളായ ഗഫൂർ, കൃഷ്ണപ്രസാദ്, ഷബീർ എന്നിവരുടെ വീടുകളിലാണ് പരിശോധന നടന്നത്. ഇവരുടെ ബാങ്ക് പാസ് ബുക്കുകളും യാത്രാരേഖകളും റെയ്ഡിൽ ലഭിച്ചിട്ടുണ്ട്.

 നിലവിൽ രണ്ട് പേർ അറസ്റ്റിലായ കേസിൽ, ഒളിവിലുള്ള മൂന്ന് പ്രതികളുടെ വീട്ടിലാണ് ക്രൈം ബ്രാഞ്ച് സംഘം റെയ്ഡ് നടത്തിയത്. പ്രതികളുടെ യാത്രാ രേഖകളും ബാങ്കിടപാട് വിവരങ്ങളും പോലീസ് പിടിച്ചെടുത്തു.

പ്രതികളുടെ വിദേശബന്ധം ഉൾപ്പടെ അന്വേഷിക്കുന്നതിൻ്റെ ഭാഗമായാണ് കോഴിക്കോട് പൊറ്റമ്മൽ, ബേപ്പൂർ, ചാലപ്പുറം എന്നിവിടങ്ങളിലെ വീടുകളിൽ പരിശോധന നടന്നത്. കേസ് അന്വേഷിക്കുന്ന കോഴിക്കോട് സിറ്റി ക്രൈംബ്രാഞ്ച് അസി. കമ്മീഷണർ ടി പി ശ്രീജിത്തിൻ്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News